ദുബായിൽ ഓഫാറുകളുടെ പെരുമഴ; ദീപാവലിക്ക് കൂടുതൽ മിഴിവേകി പ്രവാസികൾക്കായി എങ്ങും ആഘോഷങ്ങളും ഷോപ്പിങ് ഓഫറുകളും, ഫെസ്റ്റിവൽ സിറ്റിമാൾ ദുബായ് ഫെസ്റ്റിവൽ സിറ്റിമാളിൽ റെക്കോർഡ് തകർപ്പൻ "ഇമാജിൻ" ഷോ കാത്തിരിക്കുന്നു

പുതു പ്രതീക്ഷകളും പുതുപുലരിയും കാത്തിരുന്ന പ്രവാസികൾക്ക് ഒരു സന്തോഷ വാർത്ത. കൊറോണ നൽകിയ ആഘാതങ്ങൾ എല്ലാം പിന്നിട്ട് ആഘോഷങ്ങളുടെ നിറവിലേക്ക് വീണ്ടും ദുബായ്. ഇപ്പോഴിതാ ദീപാവലിക്ക് കൂടുതൽ മിഴിവേകി എങ്ങും ആഘോഷങ്ങളും ഷോപ്പിങ് ഓഫറുകളും. ഇനി ആഘോഷങ്ങളുടെ വര്ണപ്പൊലിമയിൽ ദുബായ് ഫെസ്റ്റിവൽ ആൻഡ് റീടെയ്ൽ എസ്റ്റാബ്ലിഷ്മെന്റ്(ഡിഎഫ്ആർഇ) നേതൃത്വത്തിലാണ് വർണപ്പൊലിമയേകുന്നത്.
ഫെസ്റ്റിവൽ സിറ്റിമാൾ ദുബായ് ഫെസ്റ്റിവൽ സിറ്റിമാളിൽ റെക്കോർഡ് തകർപ്പൻ "ഇമാജിൻ" ഷോ അരങ്ങേറുന്നതാണ്. ആറു മുതൽ 21 വരെ വൈകിട്ട് 6.30ന് രണ്ടു ഷോകൾഉണ്ടാകുന്നതാണ് . കുട്ടിയാനയുടെ കഥ പറയുന്ന ഹാത്തീസ് ഗാർഡൻ, എ.ആർ റഹ്മാന്റെ സംഗീതത്തിലുള്ള ജയ് ഹോയുടെ തകർപ്പൻ ലേസർ ഷോ എന്നിവയാണ് അരങ്ങേറുന്നത്. ഒരോ ഷോയ്ക്കു ശേഷവും ദീപാവലി ആശംസകളും പടുകൂറ്റൻ സ്ക്രീനിൽ നിറയുന്നതായിരിക്കും.
അതോടൊപ്പം തന്നെ ലോകത്തെ ഏറ്റവും വലിയ ജലധാരയായ പാം ഫൗണ്ടനിൽ 13ന് അത്യുഗ്രൻ കരിമരുന്ന് പ്രയോഗം നടക്കുന്നതാണ്. രാത്രി ഒൻപതു മുതലാണിത് ആരംഭിക്കുന്നത്. ഒപ്പം പുതിയ ബോളിവുഡ് ഗാനങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ ഫൗണ്ടൻ ഷോയും നൽകുന്നത്. ദീപാവലി ഓഫറായി ദ് പോയിന്റിലെ റസ്റ്ററന്റുകളിൽ 25% വിലക്കിഴിവും ലഭിക്കുന്നതാണ്. ദുബായ് ഡിസൈൻ ഡിസ്ട്രിക്ട്(ഡി3) യിൽ ഒൻപതു മുതൽ 14 വരെ നടക്കുന്ന ദുബായ് ഡിസൈൻ വീക്കിലും ദീപാവലി പ്രഭാവം ഉണ്ടാകുന്നതാണ്. സമകാലിക ഡിസൈനുകളും ഇന്റീരിയറുകളും നിറയുന്ന ഇവിടെ രൂപകൽപനയിൽ വന്ന മാറ്റങ്ങളിലേക്ക് വെളിച്ചം വീഴ്ത്തുന്ന പ്രദർശനമാണ് നടക്കുന്നത്.
https://www.facebook.com/Malayalivartha



























