ജോലി തേടി യുഎഇയിലെത്തി ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ പ്രവാസി മലയാളിയെ കണ്ടെത്തി; എട്ടു ദിവസത്തിലധികമായി കാണാതായ ചേനോത്ത് തുരുത്തുമ്മല്‍ ആഷിഖിനെയാണ് കണ്ടെത്തിയത്

പ്രവാസികൾക്ക് ആശ്വാസം പകർന്ന് ആ വാർത്ത. ജോലി തേടി സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തി ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ മലയാളി യുവാവിനെ കണ്ടെത്തിയതായുള്ള റിപ്പോർട്ടാണ് പുറത്തേക്ക് വരുന്നത്. എട്ടു ദിവസത്തിലധികമായി കാണാതായ ചേനോത്ത് തുരുത്തുമ്മല്‍ ആഷിഖിനെ(31)യാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഞായറാഴ്ച ആഷിഖ് തന്നെയാണ് തിരികെ ഫ്ലാറ്റില്‍ എത്തിയതെന്ന് സുഹൃത്തുക്കൾ വ്യക്തമാക്കുകയുണ്ടായി.
ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് ആഷിഖ് ഫ്ലാറ്റില്‍ തിരിച്ചെത്തിയത്. സുഹൃത്തായ ആല്‍ത്താഫ് സി എയെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ഇത് ചെയ്യുകയുണ്ടായി. ആഷിഖ് സുരക്ഷിതമായി തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്ന് സുഹൃത്തുക്കള്‍ വ്യക്തമാക്കി. അതേസമയം ഷാര്‍ജയിലുള്ള മറ്റൊരു സുഹൃത്തിനെ കണാന്‍ പോയതാണെന്നാണ് ആഷിഖ് പൊലീസിന് നൽകിയ മൊഴി. എന്നാല്‍ ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. സുഹൃത്തായ അല്‍ത്താഫും സഹോദരന്‍ മുഹമ്മദ് അഷാനും മറ്റ് സുഹൃത്തുക്കളും ആഷിഖിനെ അന്വേഷിച്ച് ദിവസങ്ങളായി ദുബായിൽ തെരച്ചില്‍ നടത്തുകയായിരുന്നു. ഇതേതുടർന്ന് ഇവര്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലും ദുബൈ പൊലീസിലും ആഷിഖിനെ കാണാതായ വിവരം അറിയിച്ചിരുന്നു.
അതേസമയം ഒക്ടോബര്‍ 17ന് തിരികെ യുഎഇയിലെത്തിയപ്പോള്‍ മുതല്‍ ആഷിഖ് പുറത്തിറങ്ങിയിരുന്നില്ല. ക്വാറന്റീന്‍ കാലാവധി കഴിഞ്ഞ് അബുദാബിയിലേക്ക് പോകാനിരിക്കുകയായിരുന്നു ഇദ്ദേഹം. ഇവിടെ ഒരു ഗ്രോസറി സ്‌റ്റോറില്‍ ആഷിഖിന് ജോലി ശരിയാക്കാന്‍ സഹായിക്കാമെന്ന് ഒരു സുഹൃത്ത് അറിയിച്ചിരുന്നു. ഇതിനിടെയായിരുന്നു ആഷിഖിനെ കാണാതായത് എന്നുള്ള പരാതി ലഭിച്ചത്.
https://www.facebook.com/Malayalivartha



























