പ്രവാസികളെ ആശങ്കയിലാഴ്ത്തി ആ വാർത്ത; സൗദി അറേബ്യയെ ലക്ഷ്യംവച്ചെത്തിയ രണ്ട് സായുധ ഡ്രോണ്‍ വിമാനങ്ങള്‍, കൃത്യമായ നീക്കത്തിലൂടെ വെടിവച്ചിട്ടതായി അറബ് സഖ്യ സേന, സൗദിയിലെ സാധാരണ ജനങ്ങളെയും സിവിലയന്‍ കേന്ദ്രങ്ങളെയും ആക്രമിക്കുകയെന്ന ലക്ഷ്യത്തിൽ ഹൂത്തികളുടെ ഈ ആക്രമണം കണ്ടിരിക്കാനാകാതെ അധികൃതർ

സൗദി അറേബ്യയെ ലക്ഷ്യംവച്ചെത്തിയ രണ്ട് സായുധ ഡ്രോണ്‍ വിമാനങ്ങള്‍ വെടിവച്ചിട്ടതായി അറബ് സഖ്യ സേന വ്യക്തമാക്കുകയുണ്ടായി. യമനില്‍ പ്രവര്‍ത്തിക്കുന്ന ഹൂത്തി വിമത സായുധ സംഘമാണ് ഡ്രോണ്‍ വിമാനങ്ങള്‍ക്കു പിന്നില്‍ എന്നാണ് റിപ്പോർട്ട്. ബോംബുകള്‍ നിറച്ചെത്തിയ ഡ്രോണ്‍ വിമാനങ്ങള്‍ സൗദിയെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ ഹൂത്തി ഭീകരവാദികള്‍ അയച്ചതാണെന്നും അവ സൗദി വ്യോമാതിര്‍ത്തിയില്‍ എത്തുന്നതിനു മുമ്പ് തന്നെ തകര്‍ത്തതായും സംയുക്ത സൈനിക സഖ്യം വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി സൗദി പ്രസ് ഏജന്‍സിയോട്വ്യക്തമാക്കുകയുണ്ടായി.
അതേസമയം സൗദിയിലെ സാധാരണ ജനങ്ങളെയും സിവിലയന്‍ കേന്ദ്രങ്ങളെയും ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിമാനങ്ങളെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. വ്യത്യസ്ത സമയങ്ങളിലായാണ് രണ്ട് ഡ്രോണ്‍ വിമാനങ്ങള്‍ എത്തിച്ചേർന്നത്. എല്ലാ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ച് ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂത്തി വിമതര്‍ സൗദി പ്രദേശങ്ങള്‍ക്കെതിരേ നടത്തുന്ന അതിക്രമങ്ങളുടെ എണ്ണം അടുത്തകാലത്തായി വര്‍ധിച്ചുവരുന്നതായും ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha



























