ഒമാനിലെത്തുന്ന യാത്രക്കാര്‍ക്ക് ഇന്ന് മുതല്‍ കൊവിഡ് പരിശോധനാ ഫലം നിര്‍ബന്ധം; 96 മണിക്കൂറിനകം നടത്തിയ പി.സി.ആര്‍ പരിശോധനാഫലമാണ് കയ്യില്‍ കരുതേണ്ടത്, നയങ്ങൾ മാറ്റി ഒമാൻ, ഇനി ഇങ്ങനെ

ഒമാനിലെത്തുന്ന യാത്രക്കാര്‍ക്ക് ഇന്ന് മുതല്‍ കൊവിഡ് പരിശോധനാ ഫലം നിര്‍ബന്ധമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പ്രവാസികൾ രാജ്യത്തേയ്ക്ക് വരുന്നതിന്റെ 96 മണിക്കൂറിനകം നടത്തിയ പി.സി.ആര്‍ പരിശോധനാഫലമാണ് കയ്യില്‍ കരുതേണ്ടത്.
അതോടൊപ്പം തന്നെ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുമുള്ള പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഉള്ളവര്‍ക്ക് മാത്രമേ ഒമാനിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളു. രാജ്യത്ത് എത്തിക്കഴിഞ്ഞാലുടന്‍ മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തന്നെ പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും പിന്നീട് 14 ദിവസം ക്വാറന്റൈനില്‍ കഴിയുകയും വേണം.അതേസമയം, പതിനഞ്ച് വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ നിര്‍ബന്ധിത പി.സി.ആര്‍ പരിശോധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























