Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ദീപാവലി, ക്രിസ്മസ് ഉള്‍പ്പെടെ വരാനിരിക്കുന്ന അവധിക്കാലത്ത് പൊളിച്ചടുക്കാൻ ദുബായ്; നാട്ടിലോ യുഎഇയിലോ ഉള്ള ബന്ധുക്കളെയോ സുഹൃത്തുക്കളെയോ വീട്ടിലേക്ക് ക്ഷണിച്ച് വിരുന്ന് നല്‍കാന്‍ ഉദ്ദേശ്യമുണ്ടെങ്കിൽ സൂക്ഷിക്കണം,12 നിബന്ധനകൾ ഇറക്കി അധികൃതർ

12 NOVEMBER 2020 05:16 PM IST
മലയാളി വാര്‍ത്ത

വരാനിരിക്കുന്നത് ആഘോഷനാളുകളാണ്. ദീപാവലി, ക്രിസ്മസ് ഉള്‍പ്പെടെ വരാനിരിക്കുന്ന അവധിക്കാലത്ത് നാട്ടിലോ യുഎഇയിലോ ഉള്ള ബന്ധുക്കളെയോ സുഹൃത്തുക്കളെയോ വീട്ടിലേക്ക് ക്ഷണിച്ച് വിരുന്ന് നല്‍കാന്‍ ഉദ്ദേശ്യമുണ്ടെങ്കിൽ സൂക്ഷിക്കണം. ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോവരുത്. കൊവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി ശക്തമായ വ്യവസ്ഥകളാണ് ദുബായ് ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാൽ തന്നെയും ആഘോഷനാളുകളിൽ ഓഫാറുകളുടെ പെരുമഴയും വിവിധതരത്തിൽ പരിപാടികളുമാണ് ദുബായ് ഒരുക്കിയിട്ടുള്ളത്. ഒപ്പം കൊവിഡ് പ്രമാണിച്ച് ചടങ്ങുകളില്‍ 12 ഇന മുന്‍കരുതലുകള്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ മുന്നറിയിപ്പ്.

1. വീട്ടിലോ ടെന്റിലോ ആണെങ്കില്‍ പരമാവധി 30 പേര്‍ മാത്രമേ പാടുള്ളൂ. ഹോട്ടലിലോ ബാള്‍ റൂമിലോ ആണെങ്കില്‍ 200 പേര്‍. പക്ഷെ, ഒരു നിബന്ധനയുണ്ട്. ചുരുങ്ങിയത് രണ്ടു മീറ്റര്‍ സാമൂഹ്യ അകലം പാലിച്ചുകൊണ്ട് നില്‍ക്കാന്‍ പറ്റുന്ന കെട്ടിടത്തില്‍ മാത്രമേ ഇത്രയും പേരെ അനുവദിക്കുകയുള്ളു. കെട്ടിടത്തിന് വലിപ്പം കുറവാണെങ്കില്‍ അതിനനുസൃതമായി ആളുകളുടെ എണ്ണവും കുറയ്‌ക്കേണ്ടതാണ്. അതായത് ചെറിയൊരു മുറിക്കകത്ത് 30 പേരെ അനുവദിക്കില്ല എന്നത് തന്നെ.

2. ചടങ്ങുകള്‍ നാലു മണിക്കൂറിലേറെ നീളരുത്.

3. കെട്ടിടത്തിലേക്ക് ആവശ്യത്തിന് വായു സഞ്ചാരമുണ്ടാകണം. ശരിയായ വെന്റിലേഷന്‍ ഇല്ലാത്ത വീടുകളാണെങ്കില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ പാടില്ല.

4. പരമാവധി ഡിസ്‌പോസബ്ള്‍ ഗ്ലാസ്സുകളിലും പ്ലേറ്റുകളിലും വേണം ഭക്ഷണ സാധനങ്ങള്‍ നല്കാൻ. ഒരാള്‍ ഉപയോഗിച്ച പാത്രം മറ്റൊരാള്‍ ഉപയോഗിക്കുന്നത് വൈറസ് ബാധയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നതിനാലാണിത് ചെയ്യുന്നത്.

5. വിരുന്നുകളില്‍ ഭക്ഷണം വിളമ്പുമ്പോള്‍ ബുഫെ സമ്പ്രദായം ഒഴിവാക്കേണ്ടതാണ്. ഒരു പാത്രത്തില്‍ നിന്ന് ആളുകള്‍ ഭക്ഷണം എടുത്തുകഴിക്കുന്നത് വൈറസ് പകരാന്‍ സാധ്യത ഉണ്ടാകും. ഇതൊഴിവാക്കാന്‍ ഓരോരുത്തര്‍ക്കും വെവ്വേറ പാത്രങ്ങളില്‍ ഭക്ഷണം നല്‍കണം.

6. വിരുന്നും ചടങ്ങുകളും നടക്കുന്ന സ്ഥലങ്ങള്‍ ഇടയ്ക്കിടെ അണുവിമുക്തമാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇതിനുള്ള ലോഷനുകള്‍ മുന്‍കൂട്ടി കരുതണം.

7. ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ സമ്മാനങ്ങളോ ഉപഹാരങ്ങളോ പരസ്പരം കൈമാറാന്‍ പാടുള്ളതല്ല.

8. പനിയോ ശ്വാസകോശ സംബന്ധമായ എന്തെങ്കിലും അസുഖങ്ങളോ ഉള്ളവര്‍ പാര്‍ട്ടികളില്‍ പങ്കെടുക്കരുത്.

9. ചടങ്ങ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതെങ്കില്‍ ഉടന്‍ തന്നെ ചടങ്ങ് നടക്കുന്ന സ്ഥലത്തുനിന്ന് മാറിനില്‍ക്കേണ്ടതാണ്.

10. ഒപ്പം ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ പരസ്പരം കൈകൊടുക്കുയോ ആലിംഗനം ചെയ്യുകയോ ചുംബിക്കുകയോ ചെയ്യരുത്. പകരം ദൂരെ നിന്ന് കൈവീശിക്കാണിച്ചാല്‍ മതി.

11. പ്രായമായവര്‍, രോഗബാധിതര്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ പരമാവധി പങ്കെടുക്കരുത് .


12. മാസ്‌ക് ധാരണം, കൈകളുടെ ശുചീകരണം, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പൂര്‍ണമായി പാലിച്ചുവേണം ചടങ്ങുകള്‍ ഒരുക്കാൻ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (4 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (4 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (4 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (4 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (4 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (5 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (5 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (5 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (5 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (5 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (5 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (5 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (5 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (6 hours ago)

Malayali Vartha Recommends