രാജ്യ സുരക്ഷയും സ്ഥിരതയും തകർക്കാൻ ശ്രമിക്കുന്നവരെ ശക്തമായി നേരിടും; കടുപ്പിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ
രാജ്യ സുരക്ഷയും സ്ഥിരതയും തകർക്കാൻ ശ്രമിക്കുന്നവരെ ശക്തമായി നേരിടുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. കഴിഞ്ഞ ബുധനാഴ്ച സൗദിയിൽ ഫ്രഞ്ച് കോൺസുലേറ്റ് സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മുന്നറിയിപ്പ് നൽകിയത്. ഈ സ്ഫോടനത്തിൽ 2 പേർക്കു പരുക്കേറ്റിരുന്നു.
2017ൽ ആഭ്യന്തര മന്ത്രാലയം പുനഃസംഘടിപ്പിക്കുകയും സുരക്ഷാ മേഖലയിൽ പരിഷ്കരണങ്ങൾ നടപ്പാക്കുകയും ചെയ്തതോടെ രാജ്യത്തു ഭീകരാക്രമണങ്ങൾ ഗണ്യമായി കുറഞ്ഞതായും സൽമാൻ രാജകുമാരൻ പറയുകയുണ്ടായി. എന്നാൽ അപ്രതീക്ഷിതമായി ഇത്തരത്തിൽ ഉണ്ടായ സംഭവം സൗദിയെ ഏറെ ഞെട്ടലിലാഴ്ത്തിയിരുന്നു. ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha