കോവിഡില്‍ ജോലി നഷ്ട്ടമായ മലയാളിയെ ഭാഗ്യദേവത തേടിയെത്തി....
ദുബായ് ഡ്യൂട്ടിഫ്രീയുടെ ഏഴുകോടിയിലധികം രൂപയുടെ സമ്മാനം കാസര്‍കോട് സ്വദേശിയായ നവനീത് സജീവിന്. നാലുവര്‍ഷമായി അബുദാബിയിലെ ഒരു സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്യുകയായിരുന്നു നവനീത്. എന്നാല്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് ആ കമ്ബനിയില്‍ നിന്നും ജോലി നഷ്ടമായി. ഡിസംബര്‍ 28 നാണ് നവനീതിന്റെ അവസാന പ്രവര്‍ത്തി ദിനം. പുതിയ ജോലിക്കായുള്ള ഇന്റര്‍വ്യൂ കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് സമ്മാനം ലഭിച്ചു എന്നറിയിച്ചുകൊണ്ടുള്ള ഫോണ്‍ വന്നത്. നാല് സുഹൃത്തുക്കള്‍ക്കൊപ്പമാണ് നവനീത് ടിക്കറ്റ് എടുത്തത്.
https://www.facebook.com/Malayalivartha