Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

യാത്ര വിലക്കിന്റെ കാര്യത്തിൽ ഇതുവരെ സ്ഥിരതയുള്ള ഒരു തീരുമാനം കൈക്കൊണ്ടിട്ടില്ല; പ്രവാസികളെ വലച്ച് വീണ്ടും കുവൈറ്റ്; കുവൈത്തിലേക്കുള്ള വിദേശികളുടെ യാത്ര വിലക്ക് വീണ്ടും അനിശ്ചിതകാലത്തേക്ക് നീട്ടി

06 MARCH 2021 11:28 AM IST
മലയാളി വാര്‍ത്ത

വിദേശികൾക്കു ഏർപ്പെടുത്തിയ യാത്ര വിലക്ക് തുടരുമെന്ന് കുവൈത്ത് സർക്കാർ വക്താവ് താരിഖ് അൽ മുസ്രം അറിയിച്ചു.ഈ തീരുമാനം പ്രവാസികൾക്ക് വമ്പൻ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. ദുബായ് തുടങ്ങിയ രാജ്യങ്ങൾ ഇടത്താവളമാക്കി കുവൈത്തിലേക്ക് വരാൻ ഇടത്താവളങ്ങളിൽ കുടുങ്ങിയ ആയിരക്കണക്കിന് വിദേശികൾക്കു കനത്ത തിരിച്ചടിയായി.

രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായതോടെ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ച മുതൽ വൈകിട്ട് അഞ്ചു മുതൽ പുലർച്ചെ അഞ്ചുമണിവരെ ഭാഗിക കർഫ്യൂ ഏർപ്പെടുത്താനും മന്ത്രി സഭ തീരുമാനിച്ചു. കൂടാതെ റെസ്റ്റാറന്റുകളിൽ പ്രവേശിക്കാൻ പാടില്ല.

 

ഡെലിവറി ഓ ർഡറുകളോ കാറിലിരുന്ന് ഓർഡർ ചെയ്യുന്ന ഡ്രൈവ് ത്രൂ സർവീസോ മാത്രം അനുവദിക്കുന്നതാണ്. ടാക്സികളിൽ ഇനി മുതൽ രണ്ട് യാത്രക്കാർ മാത്രമേ പാടുള്ളൂ. പാർക്കുകൾ അടച്ചിടുന്നതാണ്,എന്നാൽ റെസ്റ്റാറന്റുകൾക്കും സഹകരണ സംഘങ്ങൾക്കും ഫാർമസികൾക്കും കർഫ്യൂ ഡെലിവറി സർവീസ് അനുവദിക്കും.

അതേസമയം കർഫ്യൂ സമയത്ത് നിസ്കാരങ്ങൾക്ക് 15 മിനിറ്റ് മുമ്പ് പള്ളികളിലേക്ക് പ്രവേശിക്കാൻ അനുവദിക്കു സർക്കാർ വക്താവ് താരീഖ് മെസ്റം അറിയിച്ചു. അതേസമയം മറ്റൊരു നിർണായക തീരുമാനമെടുത്തു. വിദേശ രാജ്യങ്ങളിൽ നിന്ന കുവൈത്തിലേക്ക് വരുന്ന യാത്രക്കാരിൽ അഞ്ച് വിഭാഗങ്ങളെ നിർബന്ധിത ഹോട്ടൽ ക്വാറിന്റെയിനിൽ നിന്ന് ഒഴിവാക്കിയാതായി ഡി ജി സി എഅറിയിച്ചിരുന്നു.

ഇതു സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സർക്കുലർ പുറത്തിറക്കിയിരുന്നു. ഇതനുസരിച്ചു ഇളവ് നൽകിയിരിക്കുന്ന വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർ ഇവരായിരുന്നു. എല്ലാ രാജ്യങ്ങളിൽനിന്നുള്ള നായതന്ത്ര പ്രതിനിധികൾ അവരുടെ ഭാര്യ ഭർത്താവ് കുട്ടികൾ,ഒപ്പം അവരുടെ കൂടെയുള്ള വീട്ടുജോലിക്കാർക്കും ഇളവുണ്ട്. ഇവർ തിരിച്ചറിയൽ രേഖകൾ സമർപ്പിക്കണം.

 

 

വിദേശത്ത് വൈദ്യചികിത്സയ്ക്കായി പോയ കുവൈത്ത് സ്വദേശികളായ രോഗികൾക്ക് അവരുടെ സഹായിക്കും വൈദ്യചികിത്സ പൂർത്തിയാക്കി മടങ്ങിവരുമ്പോൾ ഹോട്ടൽ ക്വാറന്റൈൻ വേണ്ട.കുവൈത്ത് ആരോഗ്യ ഓഫീസിൽ നിന്ന് നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റ് കയ്യിൽ കരുതണം.

യൂണിവേഴ്സിറ്റി പരീക്ഷ പൂർത്തിയാക്കി മടങ്ങി വരുന്ന വിദേശ സർവകലാശാലകളിൽ പഠിക്കുന്ന എല്ലാ കുവൈത്ത് വിദ്യാർത്ഥികൾക്കും ഇളവ് ലഭിക്കും (വിദ്യാർത്ഥി വിദേശ സർവകലാശാലകളിലൊന്നിൽ ചേർന്നിട്ടുണ്ടെന്ന് തെളിയിക്കാൻ കുവൈറ്റ് കൾച്ചറൽ ഓഫീസിൽ നിന്ന് നൽകിയ സർട്ടിഫിക്കറ്റ് സമർപ്പിക്കണം, അതോടൊപ്പം പരീക്ഷാ തീയതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റും).

തനിച്ച് യാത്ര ചെയ്യുന്ന പ്രായപൂർത്തിയാകാത്ത യാത്രക്കാരെ ഹോട്ടൽ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കിയാതായും,എന്നാൽ ഈ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന എല്ലാ യാത്രക്കാരും. 14 ദിവസത്തെ ഹോം ക്വാറന്റൈന് വിധേയരാകണം. ഇവർക്ക് സ്വന്തം ചെലവിൽ 2 പിസിആർ ടെസ്റ്റുകൾ നടത്തേണ്ടി വരും.

കുവൈത്തിൽ എത്തുമ്പോൾ ആദ്യത്തെ പിസിആർ പരിശോധനയും എത്തിച്ചേരുന്ന തീയതി മുതൽ ആറാം ദിവസം രണ്ടാമത്തെ പിസിആർ പരിശോധനയും നടത്തുന്നതാണ് എന്നും അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ടായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (44 minutes ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (47 minutes ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (7 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (7 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (7 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (7 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (7 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (7 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (8 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (8 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (8 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (8 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (8 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (9 hours ago)

Malayali Vartha Recommends