തോല്‍പ്പെട്ടിയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം

വയനാട് തോല്‍പ്പെട്ടിയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. കോഴിക്കോട് മൊകേരി മിഥുലാപുരിയില്‍ കെ.എസ്.വിനോദന്‍ (37) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.15 ന് തോല്‍പ്പെട്ടി പമ്പിനു സമീപമായിരുന്നു അപകടം. കുട്ട ഭാഗത്തുനിന്ന് വരികയായിരുന്ന വിനോദന്റെ ബൈക്ക് എതിര്‍ദിശയില്‍ നിന്നെത്തിയ ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. വിനോദനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha
























