Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

നടപടികളിൽ ഇളവുമായി സൗദി അറേബ്യ; ഞായറാഴ്‍ച മുതല്‍ ഭാഗിക ഇളവ് അനുവദിക്കുമെന്ന് അധികൃതർ, യുഎഇ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കിനെ സംബന്ധിച്ച് പുതിയ അറിയിപ്പ്

06 MARCH 2021 04:00 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കൊവിഡ് നിയന്ത്രണങ്ങളില്‍ ഞായറാഴ്‍ച മുതല്‍ ഭാഗിക ഇളവ് അനുവദിക്കുമെന്ന് അധികൃതർ. വെള്ളിയാഴ്‌ച രാത്രി ചേര്‍ന്ന സൗദി മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. റസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കുകയുണ്ടായി.

സിനിമാ ശാലകള്‍, റസ്റ്റോറന്റുകളിലും ഷോപ്പിങ് മാളുകളിലും പ്രവര്‍ത്തിക്കുന്ന വിനോദ, കായിക കേന്ദ്രങ്ങള്‍, ജിമ്മുകള്‍ തുടങ്ങിയവക്ക് പ്രവര്‍ത്തിക്കാവുന്നതാണ്. വിവാഹങ്ങളും പാര്‍ട്ടികളും അടക്കമുള്ള സാമൂഹിക പരിപാടികള്‍ക്ക് പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാൻ സാധിക്കൂ എന്നാണ് നിര്‍ദേശം. ഹോട്ടലുകള്‍ക്കും കഫേകള്‍ക്കും ആദ്യം 10 ദിവസത്തേക്കായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. പിന്നീട് അത് 20 ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു. ഈ നിയന്ത്രണമാണ് ഇപ്പോൾ പിന്‍വലിക്കുന്നത്.

എന്നാല്‍ യുഎഇ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കിനെ സംബന്ധിച്ച് പുതിയ അറിയിപ്പില്‍ ഒന്നും വ്യക്തമാക്കിയിട്ടില്ല. വിമാന വിലക്ക് ഏര്‍പ്പെടുത്തിയപ്പോഴും എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന കാര്യത്തില്‍ അറിയിപ്പുകളുണ്ടായിരുന്നില്ല. എന്നാൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കണണെന്നും കര്‍ശനമായ പരിശോധന നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. ആയതിനാൽ തന്നെ സൗദിയിലേക്ക് എത്തിച്ചേരാൻ കാത്തിരിക്കുന്ന പ്രാസികൾക്ക് അനുകൂല തീരുമാനം സൗദി കൈക്കൊണ്ടില്ല എന്നതാണ് ഇതിലൂടെ വ്യക്തമാക്കുന്നത്.

അതേസമയം സൗദിയിൽ ബിനാമി ബിസിനസുകാർക്ക് പദവി ശരിയാക്കുന്നതിനായി കർമ സമിതി രൂപീകരിക്കുകയുണ്ടായി. നിയമലംഘകർക്ക് നിയമാനുസൃതം ബിസിനസ് നടത്താൻ അവസരമൊരുക്കുന്നതിന്‍റെ ഭാഗമായാണിത് ചെയ്തിരിക്കുന്നത്. ആഗസ്റ്റ് 23നകം പദവി ശരിയാക്കാത്തവർക്കെതിരിൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് വാണിജ്യ മന്ത്രായലം മുന്നറിയിപ്പ് നൽകുകയും ചെയ്തു.

സൗദിയിൽ ബിനാമി ബിസിനസ് നടത്തുന്ന വിദേശികൾക്ക് പദവി ശരിയാക്കുന്നതിന് ആറ് മാസത്തെ സമയമാണ് വാണിജ്യ മന്ത്രാലയം അനുവദിച്ചിരിക്കുന്നത് തന്നെ. മന്ത്രാലയത്തിന്‍റെ എം.സി ഡോട്ട് ജി.ഒ.വി ഡോട്ട് എസ്.എ എന്ന പോർട്ടൽ വഴി പദവി ശരിയാക്കുന്നതിനായി അപേക്ഷ നൽകിയാൽ 90 ദിവസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതായിരിക്കും. അപേക്ഷ നൽകുന്നവരെ മുൻകാല പ്രാബല്യത്തോടെ വരുമാന നികുതി അടക്കുന്നതിൽ നിന്നും മറ്റു ശിക്ഷാ നടപടികളിൽ നിന്നും ഒഴിവാക്കുമെന്ന് ദേശീയ ബിനാമി വിരുദ്ധ പ്രോഗ്രാം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (4 minutes ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (16 minutes ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (23 minutes ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (32 minutes ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (39 minutes ago)

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന് ഞായറാഴ്ച തുടക്കമാവും....  (47 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ  (1 hour ago)

കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി... ഏഴ് ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് ലഭിച്ചത്  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (8 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (9 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (9 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (9 hours ago)

Malayali Vartha Recommends