Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

കര്‍ഫ്യൂവിൽ നിന്നും 23 വിഭാഗങ്ങളെ ഒഴിവാക്കി; നിർണ്ണായക തീരുമാനവുമായി കുവൈറ്റ്

08 MARCH 2021 11:44 AM IST
മലയാളി വാര്‍ത്ത

കുവൈറ്റിൽ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. 23 വിഭാഗങ്ങളെ ഒഴിവാക്കിയതായി ആഭ്യന്തര മന്ത്രാലയം ഇപ്പോൾ അറിയിച്ചിരിക്കുകയാണ്. കുവൈത്തിൽ ഞായറാഴ്ച മുതൽ പ്രാബല്യത്തിലാക്കുന്ന ഭാഗിക കർഫ്യുവിൽ നിന്നും 23 വിഭാഗങ്ങളെ ഒഴിവാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്ത് ആഭ്യന്തര മന്ത്രാലയം സുരക്ഷാ വിഭാഗമാണ് ഇതു സംബന്ധിച്ച പട്ടിക പുറത്തു വിട്ടത്.

ജഡ്ജിമാർ, അറ്റോർണി ജനറൽ, അറ്റോർണി ജനറലിന്റെ സഹായികൾ, പബ്ലിക് പ്രോസിക്യൂഷൻ ഡയറക്ടർമാർ, ജനപ്രതിനിധികളുടെ അഭിഭാഷകർ. മന്ത്രിമാർ, ദേശീയ അസംബ്ലി സ്പീക്കറും ദേശീയ അസംബ്ലി അംഗങ്ങളും, കൂടാതെ കുവൈറ്റ് ആർമി, നാഷണൽ ഗാഡ്, ജനറൽ ഫയർ ഫോഴ്സ്, തൊഴിൽ, ഗതാഗത മന്ത്രാലയം, ലാൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി എന്നിവയുമായി കരാർ ചെയ്യുന്ന കരാർ കമ്പനികളിലെ തൊഴിലാളികൾ, ക്ലീനിംഗ് കമ്പനികളുടെ പ്രോജക്റ്റുകളുടെ മാനേജർമാരും സൂപ്പർവൈസർമാരും അടങ്ങുന്നവരാണ്.

അത്ക്കൂടാതെ കുവൈറ്റ് മുനിസിപ്പാലിറ്റിയുമായി കരാർ ഉള്ള ക്ലീനിംഗ് കമ്പനികളുടെ തൊഴിലാളികൾ, ശുചിത്വ സംവിധാനങ്ങൾ, സെമിത്തേരി ജീവനക്കാർ, സഹകരണ സംഘങ്ങൾക്കുള്ള ഭക്ഷ്യവസ്തുക്കൾ, പച്ചക്കറികൾ, എന്നിവയുടെ എല്ലാ വിതരണക്കാരും, അബ്ദലി, വഫ്ര ഫാമുകളിൽ നിന്ന് പച്ചക്കറികളും പഴങ്ങളും സഹകരണ സംഘങ്ങളിലേക്ക് കൊണ്ടുപോകുന്നവർ, മാർക്കറ്റിംഗ് സേവനങ്ങൾക്കായി വഫർ കമ്പനിയിലെ തൊഴിലാളികൾ, കുവൈറ്റ് ഫ്ളവർ മിൽസ്, ഫ്ളവർ ആൻഡ് ബേക്കറീസ് കമ്പനി, കുവൈറ്റ് കാറ്ററിംഗ് കമ്പനി, എല്ലാ ഗവർണറേറ്റുകളിലെയും വാട്ടർ പമ്പിംഗ് സ്റ്റേഷനുകൾ ജീവനക്കാർ എന്നിവരുമുണ്ട്.

കൂടാതെ സർക്കാർ ഏജൻസികളുമായി കരാറുള്ള മലിനജല നിർമ്മാർജ്ജന ജോലിക്കാർ മിനിസ്ട്രി ഓഫ് വർക്സ് ആൻഡ് പബ്ലിക് അതോറിറ്റി ഫോർ റോഡ് ആൻഡ് ട്രാസ്പോർട്ട് മന്ത്രാലയത്തിന്റെയും പൊതു അതോറിറ്റിയുടെയും എഞ്ചിനീയർമാർ മിനിസ്ട്രി ഓഫ് വാട്ടർ ആൻഡ് എലെക്ട്രിസിറ്റി മന്ത്രാലയത്തിലെ ജീവനക്കാരും, കുവൈറ്റ് തുറമുഖ കോർപ്പറേഷനിലെ തൊഴിലാളികൾ, കുവൈറ്റ് എയർവേയ്സ് ജീവനക്കാർ, തുടങ്ങിയ 23 വിഭാഗങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

കുവൈത്തിൽ കർഫ്യു നിയമലംഘകർക്ക് കടുത്ത പിഴയും തടവും ശിക്ഷയാണ്. ഞായറാഴ്ച്ച വൈകിട്ട് അഞ്ചു മണി മുതലാണ് കുവൈത്തിൽ ഭാഗിക കർഫ്യൂ പ്രാബല്യത്തിൽ വന്നത്. രാജ്യത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് കനത്ത സുരക്ഷാ നടപടികൾ കർഫ്യൂവിന്റെ ഭാഗമായി ഒരുക്കുന്നത്. ഇത് സംബന്ധിച്ചു ആഭ്യന്തര മന്ത്രാലയവും നാഷണൽ ഗാർഡും സംയുക്തമായിട്ടാണ് പദ്ധതികൾ ആവിഷ്കരിച്ചിട്ടുള്ളത്.

കർഫ്യൂ സമയത്ത് ഇറങ്ങി നടക്കാനോ സൈക്കിൾ ഉപയോഗിക്കാനോ ആരെയും അനുവദിക്കില്ല. ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കാൻ പ്രത്യേക സുരക്ഷാ ടീമുകളെയും അധികൃതർ നിയോഗിച്ചിട്ടുണ്ട്. കർഫ്യൂ ലംഘിച്ചാൽ തടവും പതിനായിരം ദിനാർ വരെ പിഴ ശിക്ഷയും ഏർപ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കോവിഡ് കേസുകൾ കുതിച്ചുയർന്നതോടെയാണ് അധികൃതർ കർഫ്യൂ അടക്കമുള്ള കർശന നടപടികളിലേക്ക് കടക്കുന്നത് എന്നും സർക്കാർ വക്താവ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗാസ ചാരക്കൂമ്പാരം  (4 minutes ago)

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...  (10 minutes ago)

പ്രധാനമന്ത്രിയുടെ എസ്പിജി അംഗമായ മലയാളി മരിച്ചു  (25 minutes ago)

വയോധികയുടെ ചോദ്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വിവാദത്തില്‍  (33 minutes ago)

രണ്ട് ഇടത്തായി നാലുപേർ; കുട്ടികളെ കാണാനില്ല  (36 minutes ago)

സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി  (38 minutes ago)

തിരുവോണം ബമ്പർ; വില്പന 56 ലക്ഷം കടന്നു  (59 minutes ago)

മുൻ എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്; അജിത് കുമാറിൻ്റെ ഹർജി തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കൗണ്ടർ പത്രിക  (1 hour ago)

പോയി പിണറായിയോട് പറ.. വീണ്ടും പരാതിക്കാരെ പരിഹസിച്ച് സുരേഷ് ​ഗോപി എംപി  (1 hour ago)

GAZA IDF ഉറ്റവരെ തിരഞ്ഞ് കുടുംബം  (1 hour ago)

രാഹുൽ ആൺകുട്ടി, അവന്റെ സാന്നിധ്യം അഭിമാനം; ഫോട്ടോ പങ്ക് വച്ച് കോൺ​ഗ്രസ് പ്രവർത്തക  (1 hour ago)

വേദിയിലിട്ട് റിനിയെ തേച്ചോട്ടിച്ചു' മോശമായി പോയി പക്രു ചേട്ടാ റിനിച്ചേച്ചി മലക്കം മറിയാൻ കാരണം  (1 hour ago)

സതീശനെ അടിച്ച് ഒതുക്കി ഇനി രക്ഷിക്കില്ല..! രാജി ഉടൻ..! ഇരന്ന് വാങ്ങി പിന്നാലെ  (2 hours ago)

മലക്കം മറിഞ്ഞ റിനി കേരളം വിട്ടു..! കേക്കച്ചന്റെ ഉപദേശം..! രാഹുലിന് ഇനി ശുക്രൻ  (2 hours ago)

ഗർഭം ചവിട്ടി കലക്കെടാ..അമ്മയുടെ ആക്രോശം, ഭാര്യയ്ക്ക് നേരെ പാഞ്ഞടുത്ത്, സൈനിക ഭർത്താവ്  (2 hours ago)

Malayali Vartha Recommends