Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

ലോകത്തെ ഞെട്ടിച്ച് ദുബായ് പോലീസ്; ഒരൊറ്റ മുടിനാരിൽ നിന്ന് അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ദുബായ് പൊലീസ് ജീർണിച്ച മൃതദേഹത്തിന്‍റെ മുഖം സൃഷ്ടിച്ചെടുത്തു, ഇപ്പോഴിതാ അജ്ഞാതമൃതദേഹം തിരിച്ചറിയാൻ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടുകയാണ്

08 MARCH 2021 04:11 PM IST
മലയാളി വാര്‍ത്ത

ലോകരാഷ്ട്രങ്ങളുടെ മുൻപന്തിയിൽ ദുബായ് പൊലീസിന് വേറിട്ടൊരു സ്ഥാനമാണ് ഉള്ളത്. സുരക്ഷയുടെ കാര്യത്തിലും പൊതുജനങ്ങളോടുള്ള കരുതലിലും എന്നും ഏവരുടെയും മനസിലെ ഇടംപിടിച്ചവരാണ്. ഇപ്പോഴിതാ ലോകരാഷ്ട്രങ്ങളെ ആകമാനം അമ്പരപ്പിലാഴ്ത്തിയ ഒരു കണ്ടുപിടിത്തം നടത്തിയിരിക്കുകയാണ് ദുബായ് പോലീസ്. ഒരൊറ്റ മുടിനാരിൽ നിന്ന് അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ദുബായ് പൊലീസ് ജീർണിച്ച മൃതദേഹത്തിന്‍റെ മുഖം സൃഷ്ടിച്ചെടുക്കുകയുണ്ടായി.

ഇപ്പോഴിതാ അജ്ഞാതമൃതദേഹം തിരിച്ചറിയാൻ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ്. ത്രി–ഡി ഫേഷ്യൽ റി കൺസണ്‍ട്രക് ഷനിലൂടെ തയാറാക്കിയ മരിച്ചയാളുടെ മുഖത്തിന്റെ ചിത്രം സഹിതമാണ് പൊലീസ് അന്വേഷിക്കുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 04-901 എന്ന നമ്പരിൽ കോൾ സെന്ററുമായി ബന്ധപ്പെടാനും അഭ്യർഥിക്കുകയുണ്ടായി.

ഒരു മാസം മുൻപാണ് കടലിൽ നിന്ന് ഏതാണ്ട് പൂർണമായും ജീർണിച്ച മൃതശരീരം അധികൃതർ കണ്ടെത്തിയിരുന്നത്. തുടർന്ന് ദുബായ് പൊലീസിലെ ഫോറൻസിക്സ് ആൻഡ് ക്രിമിനോളജി ജനറൽ വിഭാഗം ഡയറക്ടർ മേജർ ജനറൽ ഡോ.അഹമദ് ഇൗദ് അൽ മൻസൂരിയുടെ നേതൃത്വത്തിലുള്ള സംഘം വെല്ലുവിളി ഏറ്റെടുത്ത് ആധുനിക സാങ്കേതിക വിദ്യയായ ത്രി ഡി ഫേഷ്യൽ റികൺസ്ട്രക് ഷൻ ഉപയോഗിച്ച് മുഖം പുനഃസൃഷ്ടിക്കുകയാണ് ചെയ്തിരിക്കുന്നത്. ഡിജിറ്റൽ ഫോറൻസിക് വിദഗ്ധര്‍, ആർടിഫിഷ്യൽ ഇന്റലിജൻസ് ജനറൽ വിഭാഗം എന്നിവരുടെ കഠിന ശ്രമത്തിലൂടെയാണു കംപ്യൂട്ടർ ഉപയോഗിച്ച് മുഖം പുനഃസൃഷ്ടിച്ചെടുത്തത് എന്നും പറഞ്ഞു. ദുബായ് പൊലീസ് തലവൻ ലഫ്.ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി, കുറ്റാന്വേഷണവിഭാഗം അസി.കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി എന്നിവർ ഇൗ ഉദ്യമത്തിന് പൂർണ പിന്തുണ നൽകുകയും ചെയ്തു.

അതായത് ഡിഎൻഎയും വിരലടയാളവുമില്ലാത്ത മൃതദേഹത്തിന്റെ മുഖമാണ് ദുബായ് പൊലീസ് സമർഥമായി സൃഷ്ടിച്ചെടുത്തതെന്ന് ഫോറൻസിക് ആൻഡ് ക്രിമിനോളജി ജനറൽ വിഭാഗം ഡപ്യുട്ടി ഡയറക്ടർ ബ്രി.അഹമദ് മത്തർ അൽ മുഹൈരി പറഞ്ഞു. ഏറെ നാളുകൾ വെള്ളത്തിൽ കിടന്നതിനാൽ മൃതദേഹത്തിൻ്റെ ചർമത്തിന്റെ നിറവും സ്വഭാവവും നഷ്ടപ്പെടുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ ഏറെ പരിശ്രമം വേണ്ടിവന്നതായി ദുബായ് പൊലീസ് ഫോറൻസിക് കൺസൾട്ടൻ്റ് ഡോ.യൂനുസ് അൽ ബലൂഷി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (23 minutes ago)

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ  (43 minutes ago)

കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി... ഏഴ് ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് ലഭിച്ചത്  (52 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (8 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (8 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (8 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (8 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (8 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (9 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (9 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (9 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (9 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (9 hours ago)

Malayali Vartha Recommends