Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...


കിടപ്പറദൃശ്യങ്ങൾ രഹസ്യമായി പകർത്തി അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റ സംഭവം.. കൂടുതൽ വിവരങ്ങൾ പുറത്ത്..ഇയാള്‍ക്ക് പിന്നില്‍ വന്‍ കണ്ണി പ്രവര്‍ത്തിക്കുന്നുണ്ടോ..?


ഈ രാശിക്കാർക്ക് സർക്കാർ ജോലിയും പുതിയ വീടും വാഹനയോഗവും!


ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ

പെരുന്നാൾ ദിനങ്ങളിൽ ഇളവുകൾപ്രഖ്യാപിച്ച് അബുദാബി; ചെറിയ പെരുന്നാൾ അവധി ദിനങ്ങളിൽ പാര്‍ക്കിങ് ഫീസ് ഈടാക്കുകയില്ലെന്ന് അധികൃതര്‍, അവധി ദിനങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ സന്തോഷത്തിൽ പ്രവാസികൾ, ജാഗ്രത കൈവിടരുതെന്ന് അതികൃതർ

10 MAY 2021 01:16 PM IST
മലയാളി വാര്‍ത്ത

ചെറിയ പെരുന്നാൾ ഒരുക്കങ്ങളിലേക്ക് കടക്കുകയാണ് ഗൾഫ് രാഷ്ട്രങ്ങൾ. ഇതിനോടകം തന്നെ ഏവർക്കും കൊറോണ ജാഗ്രത കൈവിടാതെ തന്നെ ഇളവുകൾ നൽകുകയാണ് അധികൃതർ. ചെറിയ പെരുന്നാള്‍ അവധിക്കാലത്ത് അബുദാബിയില്‍ പാര്‍ക്കിങ് ഫീസ് ഈടാക്കുകയില്ലെന്ന് അധികൃതര്‍ അറിയിക്കുകയുണ്ടായി. ആയതിനാൽ തന്നെ ഇക്കാലയളവില്‍ ടോള്‍ ഗേറ്റുകളിലും ചാര്‍ജുകള്‍ ഉണ്ടാകുന്നതല്ല. ഞായറാഴ്‍ചയാണ് അബുദാബി മുനിസിപ്പാലിറ്റീസ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് വകുപ്പിന് കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാന്‍സ്‍പോര്‍ട്ട് സെന്റര്‍ ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പുറപ്പെടുവിച്ചത്.

മേയ് 11 മുതല്‍ ഔദ്യോഗിക അവധി ദിനങ്ങള്‍ അവസാനിക്കുന്നതു വരെ (റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെ) പാര്‍ക്കിങ് സ്ഥലങ്ങള്‍ സൗജന്യമായി ഉപയോഗിക്കാനാവുന്നതാണ് മുസഫ ഇന്‍ഡസ്‍ട്രിയല്‍ ഏരിയയിലെ എം18 പാര്‍ക്കിങ് ലോട്ടും ഈ അവധിക്കാലത്ത് സൗജന്യമായി തന്നെ ലഭിക്കുന്നതായിരിക്കും. ഇതുകൂടാതെ താമസക്കാര്‍ക്കായി മാത്രം നീക്കിവെച്ചിട്ടുള്ള പ്രത്യേക പാര്‍ക്കിങ് ഏരിയകളില്‍ അനധികൃതമായി പാര്‍ക്ക് ചെയ്‍താല്‍ 200 ദിര്‍ഹം പിഴ ഈടാക്കുമെന്നും മുന്നറിയിപ്പ് നൽകി. ഇതിന് ശേഷം നാല് മണിക്കൂറിനകം വാഹനം ഇവിടെ നിന്ന് മാറ്റിയില്ലെങ്കില്‍ വാഹനം അധികൃതര്‍ എടുത്തുമാറ്റുകയും ചെയ്യുന്നതാണ്.

ഇതുകൂടാതെ ഔദ്യോഗിക അവധി ദിനങ്ങള്‍ അവസാനിക്കുന്നതുവരെ ദര്‍ബ് ടോള്‍ ഗേറ്റ് സംവിധാനങ്ങളിലും ചാര്‍ജ് ഈടാക്കുന്നതല്ല. അവധിക്ക് ശേഷം രാവിലെ ഏഴ് മുതല്‍ ഒന്‍പത് വരെയും വൈകുന്നേരം അഞ്ച് മുതല്‍ ഏഴ് വരെയും ടോള്‍ ഈടാക്കുന്നതാണ്. ശനിയാഴ്‍ച മുതല്‍ വ്യാഴാഴ്‍ച വരെയാണ് ടോള്‍ ഈടാക്കുന്നത്. റമദാനില്‍ ടോള്‍ ഗേറ്റുകളില്‍ പണം ഈടാക്കുന്ന സമയങ്ങളില്‍ മാറ്റം വരുത്തിയിരുന്നെങ്കിലും പെരുന്നാള്‍ അവധിക്ക് ശേഷം പഴയ സമയക്രമം അനുസരിച്ചായിരിക്കും ചാര്‍ജ് ഈടാക്കുക.

അതേസമയം, യു എ ഇയിൽ ചെറിയപെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിക്കുകയുണ്ടായി. സർക്കാർ മേഖലയിലും സ്വകാര്യ സ്ഥാപനങ്ങൾക്കും റമദാൻ 29 മുതൽ ശവ്വാൽ മൂന്ന് വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതനുസരിച്ച് റമദാൻ 29 ന് നോമ്പ് അവസാനിച്ച് മെയ് 12 ന് പെരുന്നാൾ ആയാൽ മെയ് 11 ചൊവ്വാഴ്ച മുതൽ 14 വെള്ളിയാഴ്ച വരെ മുടക്ക് ലഭിക്കുന്നതാണ്.

മെയ് 13 നാണ് പെരുന്നാൾ എങ്കിൽ മെയ് 11 ചൊവ്വാഴ്ച മുതൽ 15 ശനിയാഴ്ച വരെ അവധി ലഭിക്കുകയും ചെയ്യും. വെള്ളി, ശനി ദിവസങ്ങൾ വാരാന്ത്യഅവധി ആയതിനാൽ ഫലത്തിൽ പലർക്കും അഞ്ച് ദിവസം വരെ അവധികിട്ടും.സ്വകാര്യമേഖലക്ക് തൊഴിൽമന്ത്രാലയവും, സർക്കാർ മേഖലക്ക് സർക്കാർ മാനവവിഭവ ശേഷി ഫെഡറൽ അതോറിറ്റിയുമാണ് അവധി പ്രഖ്യാപിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...  (12 minutes ago)

KOTTIYAM പിന്നിൽ വൻ റാക്കറ്റോയെന്ന് അന്വേഷിച്ച് പോലീസ്  (15 minutes ago)

ബിസിനസ്സ് വിപുലീകരണവും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!  (27 minutes ago)

ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം  (42 minutes ago)

കണ്ണൂർ പേരാവൂർ പാല്‍ചുരം ചെകുത്താന്‍തോടിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സം  (1 hour ago)

തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് ആറൻമുളയിലേക്ക് ...  (1 hour ago)

എൻ.ഇ.പി പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല  (1 hour ago)

ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍  (2 hours ago)

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (2 hours ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (2 hours ago)

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്  (3 hours ago)

കെസിഎൽ മൂന്നാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൻഡ്രം റോയൽസ്...  (3 hours ago)

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (3 hours ago)

Malayali Vartha Recommends