Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും


മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...

പ്രവാസികളെ കുടുക്കി സൗദിയുടെ തീരുമാനം; പഴയ നടപടികൾ വീണ്ടും കടുപ്പിക്കുകയാണ് സൗദി, ഈ വർഷം രണ്ട്​ ലക്ഷത്തിലേറെ തൊഴിലുകൾ കൂടി സ്വദേശികൾക്ക്​ വേണ്ടി കണ്ടെത്തുമെന്ന്​ ​സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം

07 SEPTEMBER 2021 03:02 PM IST
മലയാളി വാര്‍ത്ത

നിയന്ത്രണങ്ങൾ നീക്കി ഗൾഫ് രാഷ്ട്രങ്ങൾ പഴയ ജീവിതത്തിലേക്ക് കടക്കുകയാണ്. വിലക്കുകൾ നീക്കിയതോടെ പ്രവാസികളും ഗൾഫിലേക്ക് എത്തിച്ചേരാൻ തുടങ്ങി. എന്നാൽ പഴയ നടപടികൾ വീണ്ടും കടുപ്പിക്കുകയാണ് സൗദി ഉൾപ്പടെയുള്ള രാഷ്ട്രങ്ങൾ. പ്രവാസികളെ പുറത്താക്കി സ്വദേശികൾക്ക് ജോലി നൽകുന്ന തീരുമാനം കടുപ്പിച്ചു. നിരവധി പ്രവാസികൾക്കാണ് ജോലി നഷ്ടമായിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും പ്രവാസികൾ ദുരിതത്തിലേക്ക്...

സ്വദേശിവത്കരണത്തിലൂടെ നിരവധി പ്രവാസികൾക്ക് ജോലി നഷ്ടമായിരിക്കുകയാണ്. ഇതിനുപിന്നാലെ ഈ വർഷം രണ്ട്​ ലക്ഷത്തിലേറെ തൊഴിലുകൾ കൂടി സ്വദേശികൾക്ക്​ വേണ്ടി കണ്ടെത്തുമെന്ന്​ ​സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിക്കുകയുണ്ടായി. സ്വദേശിവത്​കരണ പദ്ധതിയിലൂടെ ഈ വർഷം 2,13,000 ത്തിലധികം തൊഴിൽ അവസരങ്ങളാണ്​ ലക്ഷ്യമിടുന്നതെന്ന്​ വകുപ്പ്​ മന്ത്രി എൻജി. അഹമദ് ബിൻ സുലൈമാൻ അൽറാജിഹി മാധ്യമങ്ങളോട് പറഞ്ഞു.

അൽജൗഫ്​ മേഖലയിലെ വ്യാപാരികളുമായും ചേംബർ ഓഫ് കൊമേഴ്സ് അംഗങ്ങളുമായും നടത്തിയ കൂടിക്കാഴ്​ചക്കിടയിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്​. നിരവധി മന്ത്രാലയ ഉദ്യോഗസ്ഥരുടെയും സ്വകാര്യ മേഖലയിലെ പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ്​ കൂടിക്കാഴ്​ച നടന്നത്​. തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുക്കുന്നത്​ സൗദി കൗൺസിൽ ഓഫ്​ ചേംബേഴ്​സുമായി സഹകരിച്ചാണെന്ന്​ മന്ത്രി വ്യക്തമാക്കുകയും ചെയ്തു. ഇത് തൊഴിൽ രംഗത്ത്​ ഗുണമേന്മയും സമഗ്രതയും ഉറപ്പാക്കുന്നു. ബിസിനസ്​ ത്വരിതപ്പെടുത്തുന്നതി​െൻറയും സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിന്റെയും പ്രാധാന്യം മന്ത്രാലയം മനസിലാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതുകൂടാതെ സമ്പൂർണ ഡിജിറ്റൽ പരിവർത്തനത്തിലേക്കുള്ള പ്രയാണത്തിലാണ് മ​ന്ത്രാലയം​. തൊഴിൽ കാര്യ ഓഫീസ്​​ ഇലക്​ട്രോണിക്​ പ്ലാറ്റ്​ഫോമിലൂടെ നിലവിൽ പ്രതിദിനം 21,000 ത്തിലധികം ജോലികൾ നടക്കുന്നുണ്ട്. നേരത്തെ ഇത്​ 700 ആയിരുന്നു. അതാണിപ്പോൾ വർധിച്ചിരിക്കുന്നത്​. വിഷൻ 2030ന്റെ വെളിച്ചത്തിൽ തൊഴിൽ വിപണിയുടെ ഭാവി മുൻകൂട്ടി കാണാനും പുതിയ തൊഴിൽ രീതികളിൽ മാറ്റങ്ങൾ വരുത്താനും മന്ത്രാലയം പ്രവർത്തിച്ചുവരുകയാണ്​. ഫ്യൂച്ചർ വർക്ക് കമ്പനി ഉണ്ടാക്കി സ്വതന്ത്ര പ്ലാറ്റ്ഫോം ആരംഭിച്ചുകഴിഞ്ഞു. എട്ട്​ ലക്ഷത്തിലധികം സ്വയം തൊഴിൽ രേഖകൾ നൽകിയിട്ടുണ്ട്.

അതോടൊപ്പം തന്നെ വിദൂര തൊഴിൽ അവസരങ്ങൾ ധാരാളം ഉണ്ടാക്കി. വിദൂര തൊഴിൽ പ്ലാറ്റ്‌ഫോമിലൂടെ 52,000 ത്തിലധികം പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രയോജനം ലഭിച്ചതായും മാനവ വിഭവശേഷി മന്ത്രി വ്യക്തമാക്കുകയുണ്ടായി. സ്വകാര്യമേഖലക്ക്​ നിതാഖാത്ത്​ കൈകാര്യം ചെയ്യൽ സുഗമമാക്കുന്നതിന്​ ജീവനക്കാരുടെ എണ്ണത്തെ ആശ്രയിക്കുന്ന ഒരു സമവാക്യത്തിലേക്ക് സ്വദേശിവത്​കരണ അനുപാതങ്ങളെ ബന്ധിപ്പിച്ചിട്ടുമുണ്ട്​​.

 

ദേശീയ തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനാണിതെന്നും മന്ത്രി പറഞ്ഞു. നിലവിൽ തൊഴിൽ ഓഫീസുകളിലൂടെ മുമ്പ് 700 ഓപ്പറേഷനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, പ്രതിദിനം 21 ആയിരത്തിലധികം പ്രവർത്തനങ്ങൾ ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിൽ നടക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും  (1 hour ago)

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിന് നാളെ കിക്കോഫ്...  (2 hours ago)

വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് 15 മുതൽ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ  (2 hours ago)

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....  (2 hours ago)

റിസർവ് ബാങ്ക് പുതിയ പണനയത്തിൽ റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചു... വിവിധ ബാങ്കുകൾ വായ്‌പകളുടെ പലിശനിരക്ക് ഉയർത്തി  (2 hours ago)

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്  (3 hours ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (3 hours ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (3 hours ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (4 hours ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (4 hours ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (4 hours ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (5 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (5 hours ago)

Malayali Vartha Recommends