എമറേറ്റ്സിനൊപ്പം ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ കാണാം.
ഫെബ്രുവരി നീണ്ടു നില്ക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് എമറേറ്റ്സ് കോഴിക്കോട്ടുനിന്ന് ദുബായിലേക്ക് പ്രത്യേക യാത്രാനിരക്ക് പ്രഖ്യാപിച്ചു.
20384 രൂപ മുതലുള്ള നിരക്കുകളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് 21 ന് മുമ്പ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ ഈ നിരക്കുകളില്‍ യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളു.
ഇതോടൊപ്പം ബാഗേജ് അലവന്‍സും എമറേറ്റ്സ് നല്‍കുന്നുണ്ട്. എക്കണോമി ക്ലാസ്സില്‍ 30 കിലോ, ബിസിനസ്സ് ക്ലാസ്സില്‍ 40 കിലോ, ഫസ്റ്റ് ക്ലാസ്സില്‍ 50 കിലോ എന്നിങ്ങനെയാണ് ബാഗേജ് അലവന്‍സ് ലഭിക്കുന്നത്.
https://www.facebook.com/Malayalivartha