Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കടലാസ് രഹിത ദിനം ഖത്തര്‍ ക്യാമ്പയിന്‍ ഏപ്രില്‍ 2 ന്

22 MARCH 2017 03:23 PM IST
മലയാളി വാര്‍ത്ത

അഞ്ചാമത് വാര്‍ഷിക 'കടലാസ് രഹിത ദിനം' ഖത്തര്‍ ക്യാമ്പയിന്‍ ഏപ്രില്‍ രണ്ടിന് തുടങ്ങും. ഖത്തര്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സിലാണ് രാജ്യവ്യാപകമായി ഇത് സംഘടിപ്പിക്കുന്നത്. രാജ്യത്തെ വിദ്യാലയങ്ങളും കമ്പനികളും സ്ഥാപനങ്ങളും പേപ്പറിന്റെ ഉപയോഗം കുറയ്ക്കുന്നതിനും സുസ്ഥിരമായൊരു ഭാവിക്ക് വഴിയൊരുക്കുന്നതിനും വേണ്ടിയാണ് 'കടലാസ് രഹിത ദിനം' എന്ന ആശയം ക്യുജിബിസി സ്ഥാപിച്ചത്. പുനരുപയോഗയോഗ്യമായ മാലിന്യങ്ങള്‍ രാജ്യവ്യാപകമായി കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത് ആരംഭിച്ചത്. സമൂഹത്തില്‍ പാരിസ്ഥിതിക സൗഹൃദ പരിശീലനങ്ങള്‍ വളര്‍ത്താനും സുസ്ഥിരതയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ക്യു.ജി.ബി.സി ഈ സംരംഭം നടപ്പാക്കുന്നത്.

ന്യൂസ് പേപ്പറുകള്‍, മാഗസിനുകള്‍, മറ്റു പേപ്പറുകള്‍, കാര്‍ഡ് ബോര്‍ഡ്, പ്ലാസ്റ്റിക് കുപ്പികള്‍, കപ്പുകള്‍, ജഗ്ഗുകള്‍, അലൂമിനിയംസ്റ്റീല്‍ ക്യാനുകള്‍ എന്നീ പുനരുപയോഗയോഗ്യമായ മാലിന്യങ്ങള്‍ ഇതിന്റെ ഭാഗമായി ശേഖരിക്കുന്നുണ്ട്. രാജ്യം പുറംതള്ളുന്ന മാലിന്യങ്ങളുടെ അളവ് കുറയ്ക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളുടെ വിജയാഘോഷമായും ഈ ക്യാമ്പയിന്‍ കണക്കാക്കപ്പെടുന്നു. അധികം പഴകിയതല്ലാത്ത വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ശേഖരിച്ച് ദാരിദ്ര്യമായ ചുറ്റുപാടില്‍ ജീവിക്കുന്നവര്‍ക്കെത്തിക്കുന്നതിനായി ഖത്തര്‍ ചാരിറ്റിയെ ഏല്‍പിക്കാനും ക്യുജിബിസി ശ്രമിക്കുന്നുണ്ട്. ഇതുവഴി മാലിന്യങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുന്നതോടൊപ്പം ഒരു സമൂഹത്തെ സഹായിക്കാനും സാധിക്കും. 

സംരംഭത്തിന്റെ ഭാഗമായി കമ്പനികള്‍ ശേഖരിക്കുന്ന പുനരുപയോഗപ്രദമായ മാലിന്യങ്ങള്‍ ഏപ്രില്‍ രണ്ടുമുതല്‍ നാലുവരെ ക്യു.ജി.ബി.സി വില്ലയില്‍ എത്തിക്കേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ ജനങ്ങളെ കൂടുതല്‍ പാരിസ്ഥിതിക ബോധമുള്ളവരാക്കുകയാണ് 'കടലാസ് രഹിത ദിനം ഖത്തര്‍ ക്യാമ്പയിന്‍ ചെയ്യുന്നത്. 




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (8 minutes ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (17 minutes ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (43 minutes ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (58 minutes ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (1 hour ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (1 hour ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (2 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (2 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (2 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (2 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (3 hours ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (3 hours ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (3 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (3 hours ago)

Malayali Vartha Recommends