Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...


ഡയറിയിലെ ആദ്യ 9 പേജുകൾ ചതിച്ചു! സാധാരണ വരുമാനത്തിന് പുറമെ 20 കോടിയുടെ സമാന്തര ഇടപാടുകൾ; എക്സാലോജിക് കേസിൽ ഇ.ഡി അന്വേഷണം കടുപ്പിക്കുന്നു...


അപ്പൂപ്പാ എന്ന് വിളിച്ച് അവൾ പൊട്ടിക്കരഞ്ഞു, ആ അഭിനയത്തിൽ ഞെട്ടിപ്പോയി! കരുവാറ്റയിൽ വാതിൽ പൊളിച്ച് ആദ്യം അകത്തുകയറിയ ദൃക്‌സാക്ഷിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

പ്രവാസി വീട്ടമ്മമാരോട് ഡേറ്റിങ് വെബ്‌സൈറ്റുകള്‍ ചെയ്യുന്നത്; ദുബായിൽ നിന്ന് മലയാളി വീട്ടമ്മ എഴുതിയ കുറിപ്പ് വൈറലാകുന്നു

15 AUGUST 2017 03:48 PM IST
മലയാളി വാര്‍ത്ത

സോഷ്യൽ മീഡിയകള്‍ സമ്മുടെജീവിതത്തിന്റെ തന്നെ ഒരു അവിഭാജ്യഘടകമായി ഇന്ന് മാറിയിരിക്കുകയാണല്ലോ. വിനോദത്തിനും ആശയ സംവേദനത്തിനും, വാര്‍ത്താ വിനിമയത്തിനുമടക്കം ജീവിതത്തിന്റെ സമസ്ത മേഖകളെയും ഒരു പരിധിവരെ ഇവ നിയന്ത്രിക്കുക കൂടിചെയ്യുന്നുണ്ട്. ഇത്തരത്തിൽ ഇന്റര്‍നെറ്റ് ലോകത്തെ മറ്റൊരു പ്രതിഭാസമാണ് ഡേറ്റിങ് വെബ്‌സൈറ്റുകള്‍. അടുത്തിടെ ഫേസ്ബുക്കിലും മറ്റും ഇത്തരം ഡേറ്റിങ് ഗ്രൂപ്പുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിട്ടുണ്ട്. എന്താണ് ഇത്തരം ഡേറ്റിങ് ഗ്രൂപ്പുകളിലും സൈറ്റുകളിലും നടക്കുന്നത്. അത് എങ്ങനെയാണ് ആളുകളെ ബാധിക്കുന്നത്?. ദുബായിൽ നിന്നും മലയാളി വീട്ടമ്മ എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്...അതിങ്ങനെ..

ആലായാൽ തറ വേണം, അടുത്തൊരമ്പലം വേണം, ആലിന്ന്‌ ചേർന്നൊരു കുളവും വേണം. എന്നാണല്ലോ പറഞ്ഞു കേട്ടിട്ടുള്ളത്. പക്ഷെ ഇന്ന് ആലും, ആൽത്തറയും, കുളവും എല്ലാം സിനിമയിൽ മാത്രം. പണ്ടത്തെ കാരണവർ ഒക്കെ സൊറ പറയാനും പരദൂഷണം പറയാനുമൊക്കെ ഒത്തു ചേർന്നിരുന്നു സ്ഥലങ്ങൾ ആയിരുന്നു, ആൽത്തറയും, ചയക്കടയും, വായനശാലയും ഒക്കെ, പെണ്ണുങ്ങൾ ആണെങ്കിൽ കുളക്കടവും. അക്കാലത്തുള്ളവർക്കു അധികം വിഷാദ രോഗം അല്ലെങ്കിൽ ഡിപ്രഷൻ ഉള്ളതായി കേട്ടിട്ടില്ല. ഈ മനസ്സു തുറന്നുള്ള സംസാരം തന്നെയാകാം കാരണം.

ശാസ്ത്രം പുരോഗമിച്ചു തുടങ്ങിയപ്പോൾ ഒരു പാട് നേട്ടങ്ങൾ ഉണ്ടായി, അതിന്റെ കൂടെ തന്നെ ഒരു പാട് കോട്ടങ്ങളും. ലോകം തന്നെ ഒരു വിരൽ തുമ്പിൽ വന്നു നിൽക്കുമ്പോൾ, നഷ്ടങ്ങളുടെ കണക്കെടുത്തു ആരും തന്നെ എടുക്കുന്നും ഇല്ല, അറിയുന്നും ഇല്ല. എന്റെ ഒക്കെ ചെറുപ്പ കാലത്തു ഞങ്ങൾ ഏറ്റവും ആഘോഷിച്ചിരുന്ന സമയം ‘പവർ കട്ട്' ആയിരുന്നു. ഒന്നു ആ നേരം പഠിക്കാൻ 'അമ്മ പറയില്ല. രണ്ടാമത്, ഈ അര മണിക്കൂർ നേരം എല്ലാവരും ഒരുമിച്ചു ഒരു വിളക്കിന്റെ അടുത്തു ഇരിക്കും, അച്ഛൻ ഒരു പാട് കാര്യങ്ങളും, കഥകളും പറഞ്ഞു തന്നിരുന്ന സമയം ആയിരുന്നു അത്.

പക്ഷെ ഇന്നത്തെ തലമുറയിൽ എത്ര പേർക്ക് ഈ ഭാഗ്യം ലഭിക്കുന്നു? അച്ഛനും, അമ്മയും മക്കളും ഒരുമിച്ചു ഇരുന്നു സംസാരിക്കുന്നതും, അല്ലെങ്കിൽ ഭക്ഷണം കഴിക്കുന്നതും ആയി എത്ര നേരം ഉണ്ട്? മിക്കപ്പോഴും എല്ലാവരും ടിവി യുടെ മുമ്പിൽ അല്ലെങ്കിൽ ലാപ്‌ടോപ്പിൽ, അതും അല്ലെങ്കിൽ ഫോണിൽ. ഈ പറഞ്ഞതൊക്കെ നല്ലതാണെങ്കിലും, നമുക്ക് നഷ്ടപ്പെടുന്ന ഒരു പാട് കാര്യങ്ങൾ ഉണ്ട്. അറിയേണ്ട എല്ലാത്തിനും ഉത്തരം ഗൂഗിൾ പറഞ്ഞു തന്നു തുടങ്ങിയപ്പോൾ, മാതാപിതാക്കളോടും, ടീച്ചർ മാരോടും ഉള്ള ചോദ്യങ്ങൾ കുറഞ്ഞു. സൗഹൃദങ്ങൾ ഫേസ്ബുക്കിലും വാട്‌സ്ആപ്പിൽ ആയി.

ഈ സൗഹൃദങ്ങൾക്ക് എത്ര ആയുസ്സുണ്ട് എന്ന കാര്യത്തിൽ ആർക്കും ഉറപ്പില്ല. ഈ ഫേസ്ബുക്കും വാട്സാപ്പും ഒക്കെ സൗഹൃദങ്ങൾ 'നിലനിർത്താൻ' നല്ലത് തന്നെയാണ്. എന്നാലും നേരിട്ടു വിളിച്ചു " എന്ത് വിശേഷം അളിയാ? " എന്നു ചോദിക്കുന്ന സുഖമുണ്ടല്ലോ, അതു ഈ ഫോണും കുത്തി പിടിച്ചിരുന്നാൽ കിട്ടുമോ? പണ്ട് കാരണവർ പോയി കണ്ടു , നാട്ടുകാരോട് ഒക്കെ അന്വേഷിച്ചു ഇഷ്ടപ്പെട്ടു കല്യാണം നടത്തിയിരുന്ന സമ്പ്രദായം ഒക്കെ മാട്രിമോണിയൽ വെബ്സൈറ്റ്സ് വന്നപ്പോൾ മാറി. പല വിവാഹങ്ങളും shaadi. Com ഇലും India matrimony ഇലും ഉറപ്പിച്ചു. പിന്നെയും വന്നു കുറെ പരിഷ്കാരങ്ങൾ. നല്ലതു തന്നെ, പക്ഷെ ഇത് നമ്മളെ അതിരു വിട്ടു നിയന്ത്രിക്കാൻ തുടങ്ങിയോ?

ഈ പട്ടികയിൽ പുതിതായി ഒരു പാട് ‘Dating websites ‘ വന്നിട്ടുണ്ട്. ‘Tinder' ഒരു പ്രധാനി തന്നെ. എല്ലാ രാജ്യങ്ങളെയും പോലെ ദുബായിയും ഇതിൽ നിന്നു വ്യത്യസ്തമല്ല. ആർക്കും ആരോടും സംസാരിക്കാം സമയമില്ലാത്ത അവസ്ഥയിൽ ഈ സൗഹൃദവും സ്നേഹവും ഓൺലൈനിൽ കിട്ടും പോലും. ആദ്യം ഇതിൽ ഒരു അക്കൗണ്ട് തുടങ്ങുക, പിന്നെ നമ്മുടെ ഇഷ്ടങ്ങൾക്കു അനുസരിച്ചുള്ള പങ്കാളിയെ കണ്ടു പിടിക്കുക, പിന്നെ അങ്ങു സംസാരിക്കലായി, ഇഷ്ടങ്ങൾ പങ്കു വെക്കലായി. പലരും ഇതു വളരെ സീരിയസ് ആയി കാണുന്നു, പക്ഷെ ചിലർ ഇതു വെറും ഒരു സമയം കളയാനുള്ള ഉപാധി ആയി എടുക്കുന്നു.

പ്രവാസികളുടെ സ്വപ്ന ഭൂമിയായ ദുബായ്‌ നഗരം പുറമെ നിന്നു കാണുമ്പോൾ ഒരു മായാ നഗരി ആണ്. പക്ഷെ ഈ നഗരത്തിൽ ഒരു നല്ല ശതമാനം ആളുകളും തങ്ങളുടെ കുടുംബങ്ങളിൽ നിന്നു അകന്നു ഏകാന്ത ജീവിതം അനുഭവിക്കുന്നവർ ആണ്. പ്രവാസം അത്ര സുഖമുള്ള ഒരു ഏർപ്പാട് അല്ലന്നെ.. അങ്ങനെ ഒറ്റക്ക് ജീവിക്കുന്നവർ ഒരു പാട് പേര് ഇതു പോലുള്ള ഓൺലൈൻ   സൗഹൃദങ്ങളിൽ പെടാറുണ്ട്. ഇതിനു നല്ല വശവും, മോശമായ വശവും ഉണ്ട്. ഒറ്റക്കുള്ള ജീവിതം മടുത്തു തുടങ്ങുന്നവർ നല്ലൊരു സൗഹൃദത്തിനായി തന്റെ ഇഷ്ടങ്ങളോട് പൊരുത്തപ്പെട്ടുപോകുന്ന ഒരു സുഹൃത്തിനെ അല്ലെങ്കിൽ ഒരു പങ്കാളിയെ കണ്ടു പിടിക്കുന്നു. പക്ഷെ ചിലരെങ്കിലും ഇതിനെ വെറും ഒരു തമാശയായി കണ്ടു പലരുടെയും ഈ അവസ്ഥ മുതലെടുത്തു, തെറ്റായ വിവരങ്ങൾ ഒക്കെ കൊടുത്തു അവരുമായി സൗഹൃദം സ്ഥാപിക്കും, എന്നിട്ട് പിന്നെ ഒരു ദിവസം അങ്ങു എല്ലാം അവസാനിപ്പിച്ചു ഒറ്റ പോക്ക്. ഇതു പോലെ എത്രയോ കഥകൾ നമ്മൾ കേട്ടിരിക്കുന്നു

ഈ ചതിക്കുഴികളിൽ പെടുന്ന പലർക്കും പിന്നെ ഒരു നല്ല ബന്ധത്തിൽ ഏർപ്പെടാൻ ഒരു പേടി ഉണ്ടായിരിക്കും. താൻ കബളിപ്പിക്കപെടുകയായിരുന്നു എന്നു അറിയുമ്പോൾ ഉണ്ടാകുന്ന നിരാശ, അതു ഒരു തീരാ വേദന തന്നെ. പലപ്പോഴും ഇങ്ങനെ ചതിക്കപ്പെടുന്നത് ടീനേജ് കുട്ടികൾ ആണ്. നേരത്തേ പറഞ്ഞ പോലെ എല്ലാത്തിനും നല്ല വശവും, കേട്ട വശവും ഉണ്ടല്ലോ. ആതു മനസ്സിലാക്കി, വിശ്വസ്തരാണെന്നു ഉറപ്പു വരുത്തി ശേഷം മാത്രം അതിൽ സീരിയസ് ആകുക. അതു പോലെ ജീവിത പങ്കാളിയെ തിരഞ്ഞു എടുക്കുന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. നമ്മൾ അറിഞ്ഞതും, കണ്ടതും എല്ലാം സത്യം ആകണം എന്നില്ലല്ലോ.

ജീവിതത്തിനു ഒരു പാട് വേഗത കൂടിയ ഈ അറബി നാട്ടിൽ, നമ്മൾ പലപ്പോളും കാണുന്ന കാഴ്ച്ച ആണ്, എല്ലാവരുടെയും കണ്ണുകൾ ഫോണിൽ, അടുത്തു ഇരിക്കുന്നത് ആരാണെന്നോ, അടുത്തു സംഭവിക്കുന്നത് എന്താണെന്നോ പലരും അറിയുന്നില്ല. എല്ലാവരും അവരുടെ ജീവിത തിരക്കിലാണ്. അച്ഛനും അമ്മയും ജോലിക്കു പോകുന്ന കുടുംബങ്ങളിലെ അവസ്‌ഥ ഇതു തന്നെ, മക്കൾ സ്കൂളിൽ നിന്ന് വന്നാൽ പിന്നെ ഫോണായി, ടിവി യായി, ടാബ് ആയി. അവരെ ശാസിക്കണോ, പറഞ്ഞു മനസ്സിലാക്കാനോ മുതിർന്നവരോ, മറ്റു ബന്ധുക്കളോ ഇല്ല. ഇതു ദുബായിയിലെയോ ഇന്ത്യയിലെയോ മാത്രം അവസ്ഥ അല്ല, മറ്റു രാജ്യങ്ങളിലും അവസ്ഥ ഇതു തന്നെ.

ശാസ്ത്ര പുരോഗതി നല്ലതു തന്നെ, ഒരു പാട് നന്മകളും ഉണ്ട്. പക്ഷെ അതിൽ നമ്മൾ മാനുഷിക മൂല്യങ്ങളെ മറന്നു തുടങ്ങി, ‘ ഓൺലൈൻ ജീവിതത്തിൽ' മാത്രം പെട്ടു പോകുന്നത് പരിതാപകരമാണ്. വരും തലമുറ നമ്മളുടെ ജീവിതവും, ഒക്കെ യായി ഒരുപാട് അങ്ങു അകന്നു പോകാതിരിക്കട്ടെ എന്നു ആഗ്രഹിക്കാം. - എന്ന് പറഞ്ഞുകൊണ്ടാണ് രേണു ഷേണായി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...  (11 minutes ago)

'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...  (42 minutes ago)

കസ്റ്റഡി നടപടികൾക്കിടെ നാടകീയ നീക്കം; ഇരട്ടക്കൊലപാതകക്കേസ് പ്രതി അജീഷിനെ സൈക്യാട്രി വാർഡിലേക്ക് മാറ്റി; ജയിലിലെ വിചിത്ര പെരുമാറ്റത്തിൽ പോലീസിനും സംശയം...  (51 minutes ago)

ഡയറിയിലെ ആദ്യ 9 പേജുകൾ ചതിച്ചു! സാധാരണ വരുമാനത്തിന് പുറമെ 20 കോടിയുടെ സമാന്തര ഇടപാടുകൾ; എക്സാലോജിക് കേസിൽ ഇ.ഡി അന്വേഷണം കടുപ്പിക്കുന്നു...  (1 hour ago)

ക്വട്ടേഷൻ കൊലപാതകം; മരിച്ചെന്ന് ഉറപ്പിച്ച ശേഷം അപ്പുറത്തെ കടയിൽ പോയി പലഹാരം വാങ്ങി കഴിച്ചു കുട്ടിതേവാങ്കുകളുടെ മാസ്റ്റർ പ്ലാൻ  (1 hour ago)

അപ്പൂപ്പാ എന്ന് വിളിച്ച് അവൾ പൊട്ടിക്കരഞ്ഞു, ആ അഭിനയത്തിൽ ഞെട്ടിപ്പോയി! കരുവാറ്റയിൽ വാതിൽ പൊളിച്ച് ആദ്യം അകത്തുകയറിയ ദൃക്‌സാക്ഷിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (1 hour ago)

റിപ്പോർട്ടർ ബ്രോ‍ഡ്കാസ്റ്റിങ് കമ്പനി നടത്തിയ നികുതി വെട്ടിപ്പ് ; ജി എസ് ടിവകുപ്പ് ഇടപെടാത്തതിന് പിന്നിൽ പിണറായി സർക്കാരിലെ കായിക മന്ത്രി? ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാൻ സ്പോൺസറെ കണ്ടെത  (2 hours ago)

തിരുവനന്തപുരം മൃഗശാലയിൽ ​ഗുജറാത്തിലെ വൻ താരയിൽ നിന്നും മൂന്ന് സീബ്രകൾ എത്തി  (2 hours ago)

ആലുവയിലെ സിനിമ തിയറ്ററിൽ പൊലീസുകാരനെ കുഴഞ്ഞു വീണ് മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ ഓണം ഡ്യൂട്ടി അലവൻസിൽ വർദ്ധനവ്...  (3 hours ago)

ശബരിമല സ്വർണപ്പാളി കേസ്... ജാമ്യാപേക്ഷകളിൽ വിധി 22 ന്  (3 hours ago)

തിരുവനന്തപുരം മൃഗശാലയിൽ പുതിയ മൂന്ന് അതിഥികളെത്തി.. .  (3 hours ago)

ബഹിരാകാശരംഗത്തെ നിർണായക മുന്നേറ്റമായി, ചൈന ആദ്യമായി റോക്കറ്റിന്റെ ആദ്യഘട്ടം വിജയകരമായി കരയിൽ തിരിച്ചിറക്കി  (3 hours ago)

ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം... വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി‌  (4 hours ago)

കണ്ണീർക്കാഴ്ചയായി... കോട്ടായിയിലെ സ്വകാര്യ റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു  (4 hours ago)

Malayali Vartha Recommends