ഇനി മുതൽ കമ്പനി കാറുകളുടെ നമ്പർപ്ലേറ്റ് ചുവപ്പു നിറത്തിൽ ; നിയമഭേദഗതി മാര്‍ച്ച് ഒന്നുമുതല്‍ പ്രാബല്യത്തിലെത്തും

കമ്പനി ഉടമസ്ഥതയിലുള്ള കാറുകളുടെ നമ്പർപ്ലേറ്റുകള്‍ ചുവപ്പു നിറത്തിലേക്ക് മാറ്റണമെന്ന് ആര്.ഒ.പി ട്രാഫിക് വിഭാഗം അറിയിച്ചു. ഗതാഗത നിയമഭേദഗതി നിലവില്‍വരുന്ന മാര്‍ച്ച് ഒന്നുമുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. വലിയ വാഹനങ്ങള്‍ക്കും റെന്റ് എ കാറുകള്‍ക്കും മാത്രമാണ് നിലവില്‍ ചുവപ്പ് നമ്പർ പ്ലേറ്റ് നിര്‍ബന്ധം.
തൊഴില്‍ ആവശ്യത്തിനും വ്യക്തിഗത ആവശ്യത്തിനും ഉപയോഗിക്കുന്ന കമ്പനികള്‍ക്ക് കീഴിലുള്ള കാറുകള്‍ ഇതിന്റെ പരിധിയില്‍വരും. നിലവില്‍ ഇൗ വാഹനങ്ങളില്‍ ഭൂരിപക്ഷത്തിനും മഞ്ഞ നമ്പർ പ്ലേറ്റുകളാണ് ഉള്ളത്.
മാര്‍ച്ച് മുതല്‍ കമ്പനികളിലെ കാറുകള്‍ അടക്കം ചെറുവാഹനങ്ങള്‍ ലൈസന്‍സ് ഉള്ള ആര്‍ക്കും ഒാടിക്കാനും സാധിക്കും. നിലവില്‍ രജിസ്ട്രേഷന് സമയത്ത് പേരു നല്കിയിരിക്കുന്നവര് മാത്രം ഒാടിക്കാന്‍ പാടുള്ളൂവെന്നതാണ് നിയമം.
കമ്പനി വാഹനങ്ങളുടെ വാര്‍ഷിക പരിശോധന സംബന്ധിച്ച നിയമത്തിലും ഭേദഗതിയുണ്ട്. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാത്ത ചെറുവാഹനങ്ങളെ വാര്‍ഷിക പരിശോധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മാര്‍ച്ച് ഒന്നുമുതല്‍ ഇവ മറ്റു സ്വകാര്യ വാഹനങ്ങളെപോലെ പത്തുവര്‍ഷത്തിന് ശേഷം ടെസ്റ്റിന് കയറ്റിയാല്‍ മതിയാകും.
https://www.facebook.com/Malayalivartha


























