ഇനി 5 ജി യുടെ കാലം ! ; ലോകത്തിലെ ആദ്യ ഫൈവ്-ജി ശൃംഖലയിലേക്ക് മാറുന്ന രാജ്യമാകാൻ ഒരുക്കങ്ങൾ പൂർത്തിയാക്കി ഖത്തർ

ലോകത്തിലാദ്യമായി ഫൈവ്-ജി ശൃംഖലയിലേക്ക് മാറുന്ന രാജ്യമായി മാറുകയാണ് ഖത്തർ. വൊഡാഫോൺ ഉള്‍പ്പെടെയുള്ള ടെലികോം സേവനദാതാക്കള്‍ ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി വൊഡാഫോണ്‍ ഗ്ലോബല്‍ സി ഇ ഒ ഇയാന്‍ ഗ്രേ അറിയിച്ചു. ഇതോടൊപ്പം തന്നെ വൊഡാഫോൺ കമ്പനിയുടെ യൂറോപ്പിലെ 51 ശതമാനം ഓഹരി പങ്കാളിത്തവും ഖത്തര്‍ ഫൗണ്ടേഷനായിരിക്കുമെന്നു അധികൃതർ അറിയിച്ചു.
വിവര സാങ്കേതിക വിദ്യയില്‍ കുതിച്ചു ചാട്ടമായി വിശേഷിപ്പിച്ച 4 ജി യില്‍ നിന്ന് 5 ജി യിലേക്ക് മാറുന്ന ആദ്യലോക രാജ്യമാവാനുള്ള ഒരുക്കത്തിലാണ് ഖത്തര്‍. ഏറെ വൈകാതെ 5 ജി സാങ്കേതിക സംവിധാനവുമായി വൊഡാഫോണ്‍ ഉള്‍പ്പെടെയുള്ള ഖത്തറിലെ ടെലികോം സേവനദാതാക്കള്‍ ഈ സൗകര്യം ഖത്തറിലെ ജനങ്ങള്‍ക്കു സമര്‍പ്പിക്കുമെന്നു വൊഡാഫോണ്‍ ഗ്ലാബല്‍ സി ഇ ഒ ഇയാന്‍ ദോഹയില്‍ അറിയിച്ചു.
ലാന്റ്‌ലൈന്‍ സംവിധാനവും സ്മാര്‍ട് സൊല്യൂഷന്‍ ഉള്‍പ്പെടെ പുതിയ സൗകര്യവും വിപുലീകരിക്കാന്‍ വോഡഫോണ്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനു പുറമെ വൊഡാഫോണ്‍ ഖത്തര്‍ കമ്പനി അടിമുടി മാറ്റങ്ങളോടെ സജീവമാവുകയാണ്.
301 ദശലക്ഷം യൂറോ വിലമതിക്കുന്ന ഓഹരിയാണ് ഖത്തര്‍ ഫൗണ്ടേഷന്‍ സ്വന്തമാക്കുന്നത്. അതേസമയം വൊഡാഫോണ്‍ റെഡ് ബ്രാന്റ് കമ്പനി തന്നെ നിലനിര്‍ത്തും.
https://www.facebook.com/Malayalivartha


























