മദ്യലഹരിയിലായിരുന്ന കാമുകൻ കാമുകിയുടെ വിവാഹാഭ്യർഥന തള്ളി ! കാമുകിയുടെ പ്രതികാരം സ്വയം ജീവനെടുത്ത്...

അല്‍ ഖസിമിയയിൽ പ്രവാസി യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സയീദ് എന്ന 24 കാരിയായ ടുനീഷ്യന്‍ യുവതിയാണ് തന്റെ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
കാമുകനുമായി വഴക്കിടുകയും വിവാഹത്തിന് സമ്മതിക്കില്ലെന്ന് ഇയാൾ പറയുകയും ചെയ്തതാണ് ഇതിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
ഒരുപാടു നാളുകളായി കാമുകനൊപ്പമാണ് സയീദ് ജീവിച്ചിരുന്നത്. സംഭവ ദിവസം ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും വിവാഹം കഴിക്കണമെന്ന സയീദിന്റെ ആവശ്യം കാമുകന്‍ തള്ളി കളയുകയുമായിരുന്നു.
ശേഷം മദ്യ ലഹരിയിലായിരുന്ന കാമുകന്‍ ഉറങ്ങാനായി മുറിയിലേക്ക് പോയി. വൈകിയാണ് സയീദി ഉറങ്ങാന്‍ പോയത്. തുടര്‍ന്ന് കുറച്ച് സമയത്തിന് ശേഷം കാമുകന്‍ എത്തി സയീദിന്റെ കതകില്‍ തട്ടി. മറുപടി ഒന്നും ലഭിക്കാതെ വന്നതോടെ കതക് തകര്‍ത്ത് നോക്കിയപ്പോഴാണ് സയീദിനെ റൂമിലെ സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിൽ കാണ്ടെത്തിയത്.
സംഭവത്തിന്റെ പിറ്റേ ദിവസം രാവിലെയാണ് ദുബായ് പോലീസിന് ഇത് സംബന്ധിച്ച വിവരം ലഭിക്കുന്നത്. തുടര്‍ന്ന് അറബ് കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha


























