Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിയൂഹിൽ ജനവാസ മേഖല രൂപപ്പെട്ടതോടെ കുശലായത് അലഞ്ഞു തിരിയുന്ന മൃഗങ്ങൾക്ക്; നിവാസികളുടെ പരാതികൾ കൊണ്ട് പൊറുതിമുട്ടി നഗരസഭ

19 JUNE 2018 03:12 PM IST
മലയാളി വാര്‍ത്ത

ഷാര്‍ജ: ഷാര്‍ജയുടെ മരുഭൂപ്രദേശമായ അല്‍ സിയൂഹ് മേഖലയില്‍ അലഞ്ഞുനടക്കുന്ന മൃഗങ്ങള്‍ക്ക് ഇപ്പോൾ കുശാലാണ്. മലീഹ റോഡിന് സമീപത്തായി പുതിയ ജനവാസ മേഖല രൂപപ്പെട്ടതോടെ വിശപ്പുമാറ്റാന്‍ വീടിനു മുന്നിലും റോഡരുകിലുമായി വച്ച് പിടിപ്പിക്കുന്ന ചെടികളും മരങ്ങളും ആണ് ഇവ ഭക്ഷിക്കുന്നത്.

മുൻപ് രാവും പകലും ഒട്ടകങ്ങളും ആടുകളും മേഞ്ഞ് നടന്നിരുന്ന മേഖലയാണിത്. ഇവിടെ താമസക്കാരുടെ എണ്ണം കൂടിയതോടെ ചെടികള്‍ വെച്ചുപിടിപ്പിക്കുന്നത്​ കൂടിയതാണ്​ മൃഗങ്ങള്‍ക്ക്​ നല്ല കാലമുണ്ടാവാന്‍ കാരണം.

വീടിന് അലങ്കാരമായി, നട്ട് പിടിപ്പിച്ച ചെടികളെല്ലാം തിന്ന് തിമര്‍ക്കുകയാണ് മൃഗങ്ങള്‍. ഇത്​ സംബന്ധിച്ച്‌​ നിരവധി പരാതികള്‍ നഗരസഭയില്‍ കിട്ടുന്നുമുണ്ട്​. മൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക് കടന്ന് വരാതിരിക്കാന്‍ വേലികള്‍ തീര്‍ത്തിട്ടുണ്ട്. എന്നാല്‍ ചിലഭാഗങ്ങളിലെ കവാടങ്ങള്‍ അടക്കാന്‍ കാവല്‍ക്കാര്‍ മറന്ന് പോകുന്നതാണ് മൃഗങ്ങള്‍ റോഡിലും വീടുകള്‍ക്ക് സമീപവും എത്താന്‍ കാരണം.

മുള്‍ച്ചെടികള്‍ പോലും അപൂര്‍വ്വമായി വളരുന്ന പീതവര്‍ണമുള്ള മണ്ണാണ് സിയൂഹിന്റെ പ്രത്യേകത. പണ്ട് കാലം മുതല്‍ തന്നെ ഇവിടെ ബദുക്കളുടെ താമസ മേഖലകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് പാതകളോട് ചേര്‍ന്നായിരുന്നില്ല.

ചെടികള്‍ കുറവാണെങ്കിലും കാര്‍ഷിക -ക്ഷീരമേഖലകള്‍ ഈ ഭാഗത്തും ബദുക്കള്‍ തീര്‍ത്തിരുന്നു. വീടുകള്‍ പൂര്‍ത്തിയാകുന്ന മുറക്ക് മസാഫിയിലെയും മറ്റും കാര്‍ഷിക വിപണന കേന്ദ്രത്തില്‍ നിന്ന് ചെടികള്‍ കൊണ്ട് വന്ന് കുഴിച്ചിടുന്ന രീതിയാണ് ഇവിടെ കണ്ട് വരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (42 minutes ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (54 minutes ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (1 hour ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (1 hour ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (8 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (8 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (9 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (9 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (9 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (10 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (10 hours ago)

Malayali Vartha Recommends