Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതിക്ക് ഇനി രണ്ടു ദിവസം കൂടി ബാക്കി...

21 JUNE 2018 10:37 AM IST
മലയാളി വാര്‍ത്ത

സൗദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതിക്ക് രണ്ടു ദിവസം കൂടി ബാക്കി നില്‍ക്കെ ജൂണ്‍ 24നു മുമ്പ് സൗദിയില്‍ വനിതകള്‍ വാഹനമോടിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ വാഹനമോടിച്ചവരും വാഹന ഉടമയും ഒരുപോലെ ശിക്ഷാര്‍ഹരായിരിക്കുമെന്ന് സൗദി ട്രാഫിക്ക് വിഭാഗം അറിയിച്ചു. സൗദി ട്രാഫിക്ക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 77ല്‍ പറയുന്ന ശിക്ഷാ നടപടികള്‍ക്കാണ് വിധേയരാകേണ്ടി വരിക. അഞ്ഞൂറ് റിയാല്‍ മുതല്‍ തൊള്ളായിരം റിയാല്‍ വരെയുള്ള പിഴ ശിക്ഷയ്ക്കായിരിക്കും ഇവര്‍ വിധേയരാകേണ്ടി വരിക എന്നും സൗദി ട്രാഫിക്ക് വിഭാഗം അറിയിച്ചു. ഇനി രണ്ട് ദിവസം വരെ മാത്രമാണ് വനിതകള്‍ക്ക് വാഹനമോടിക്കുവാന്‍ അനുവദിക്കുന്നതിനുള്ള സമയം അവശേഷിച്ചിരിക്കുന്നത്.

അനുവദിച്ച ദിവസത്തിനു ശേഷം വാഹനമോടിക്കുന്ന വനിതകള്‍ െ്രെഡവിംഗ് ലൈസന്‍സ് ഉള്ളവരായിരിക്കണം. ഡ്രൈവിംഗ് ലൈസിന്‍സ് ഇല്ലാത്ത വനിതകള്‍ വാഹനമോടിച്ച് പിടികൂടിയാല്‍ വാഹന ഉടമകളും ശിക്ഷാ നടപടികള്‍ക്ക് വിധേയരാകേണ്ടിവരും. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മാസത്തിലായിരുന്നു സൗദിയില്‍ വനിതകള്‍ക്കും വാഹനമോടിക്കാന്‍ അനുമതി നല്കുമെന്ന കാര്യം രാജകൊട്ടാരത്തില്‍ നിന്നുള്ള വിജ്ഞാപനമായി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചത്. സല്‍മാന്‍ രാജാവിന്റെ ഉത്തരവ് പ്രാബല്യത്തില്‍ വരാന്‍ ഇനി രണ്ട് ദിവസം മാത്രമാണ് അവശേഷിച്ചിരിക്കുന്നത്. വനികള്‍ക്ക് വാഹനമോടിക്കുന്നതില്‍ പരിശീലനം നല്കാനുള്ള കേന്ദ്രങ്ങള്‍ തുടങ്ങുവാന്‍ സൗദി ആഭ്യന്തര മന്ത്രാലയം നടപടികള്‍ സ്വികരിച്ചിട്ടുണ്ട്.

ജൂണ്‍ നാല് മുതല്‍ നിലവില്‍ അന്താരാഷ്ട്ര ഡ്രൈവിംഗ് ലെസന്‍സുള്ള വനികള്‍ക്ക് സൗദി ഡ്രൈവിംഗ് ലൈസന്‍സ് നല്കുന്ന നടപടി ക്രമങ്ങള്‍ ആരംഭിച്ചിരുന്നു. 18 വയസ്സും അതിന് മുകളില്‍ പ്രായമുള്ള വനിതകള്‍ക്കാണ് സ്വകാര്യ, പൊതു ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുക. എന്നിരുന്നാലും പതിനേഴ് വയസ്സ് പ്രായമുള്ളവര്‍ക്ക് വാഹനമോടിക്കുവാനുള്ള താല്ക്കാലിക രേഖകള്‍ നല്കും.

ട്രാഫിക്ക് നിയമ ലംഘകരെ തടവില്‍ പാര്‍പ്പിക്കുവാന്‍ ആഭ്യന്തര, തൊഴില്‍സാമുഹിക വികസന മന്ത്രാലയം താല്ക്കാലികമായി സംവിധാനം ഒരുക്കിയിട്ടുണ്ട്. വനിതാ ജീവനക്കാായിരിക്കും ഇത്തരം താല്ക്കാലിക തടവ് കേന്ദ്രങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (42 minutes ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (54 minutes ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (1 hour ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (1 hour ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (8 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (8 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (9 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (9 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (9 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (10 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (10 hours ago)

Malayali Vartha Recommends