Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇൻറർനെറ്റിലെ സുന്ദരൻ പൂച്ചയെ കണ്ട് ഇമറാത്തിയ്ക്ക് കൊതി മൂത്തു; ചോദിച്ച പണം കൊടുത്ത് ഓൺലൈനിൽ ഓർഡർ നൽകി; വീട്ടിൽ വന്ന പാഴ്സൽ കണ്ട് ഞെട്ടി

22 JUNE 2018 06:55 PM IST
മലയാളി വാര്‍ത്ത

ദുബായ്: ഇൻറർനെറ്റിൽ ഒരു സുന്ദരൻ പൂച്ചയെ കണ്ട് കൊതി മൂത്താണ്​ ഇമറാത്തി യുവാവ്​ അതിനെ വാങ്ങാൻ തീരുമാനിച്ചത്​. പൂച്ച വിൽപനക്കാരി വെബ്​സൈറ്റിൽ ഇട്ട ചിത്രം കണ്ട്​ ഉന്നത കുലജാതയായ പൂച്ചയാണെന്ന്​ ധരിച്ച്​ 8000 ദിർഹത്തിന്​ കച്ചവടമുറപ്പിച്ചു.

പണം കച്ചവടക്കാരിയുടെ ബാങ്ക്​ അക്കൗണ്ടിൽ ഇട്ടുകൊടുക്കുകയും ചെയ്​തു. എന്നാൽ കാത്തുകാത്തിരുന്ന്​ പൂച്ച വന്നപ്പോൾ യുവാവ്​ ഞെട്ടി. കിട്ടിയത്​ സാധാരണ കുലത്തിൽ പോലും പെടുത്താനാവാത്ത, അസുഖം പിടിച്ച്​ എണീറ്റു നിൽക്കാൻ വയ്യായായ ഒരു പൂച്ചക്കോലം.

ഇമറാത്തി നിരവധി തവണ ഇവരുമായി ബന്ധപ്പെടാൻ ശ്രമിച്ചു. പ​ക്ഷേ, പൂച്ച കിടന്നിടത്ത്​ പൂടയില്ലെന്ന്​ പറഞ്ഞ പോലായി കാര്യങ്ങൾ. ഒാൺലൈനിൽ കൊടുത്തിരിക്കുന്ന വിവരങ്ങളുടെ അടിസ്​ഥാനത്തിൽ വിൽപനക്കാരിയെ കണ്ടെത്താനായില്ല. തുടർന്ന്​ അധികൃതർക്ക്​ പരാതി നൽകി. വിൽപനക്കാരിയായ അറബ്​ വനിതയെ അന്വേഷണ സംഘം ഞൊടിയിടയിൽ കണ്ടെത്തി.

ഒാൺലൈൻ വഴി ആളുകളെ പറ്റിക്കുന്നു എന്ന കുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കി. എന്നാൽ താൻ പൂച്ച, പട്ടി, തത്ത തുടങ്ങിയ ഒാമനകളെ വിൽക്കുന്ന സ്​ഥാപനത്തിലെ വെറും പണിക്കാരി മാത്രമാണെന്നും മുതലാളിക്ക്​ വേണ്ടി കച്ചവടം നടത്തുക മാത്രമാണ്​ ജോലിയെന്നും അവർ കരഞ്ഞുപറഞ്ഞു. കമ്പനിയുടെ അക്കൗണ്ട്​ തകരാറിലായതിനാൽ സ്വന്തം അക്കൗണ്ടിലേക്ക്​ പണം വാങ്ങിയതാണെന്നും അത്​ മുതലാളിക്ക്​ നൽകിയെന്നും അവർ പറഞ്ഞു.

അതേസമയം പൂച്ചയെ കൊടുക്കുന്നത് വേറെ ആളുകളാണെന്നും ഇൗ പൂച്ചയെ കണ്ടിട്ടുപോലുമില്ലെന്നും പറഞ്ഞതോടെ അറബ്​ വനിതയെ കോടതി വെറുതെ വിട്ടു. പക്ഷേ, പൂച്ചക്കേസ്​ ഇനി എങ്ങനെ മുന്നോട്ടു പോകുമെന്ന കാര്യത്തിൽ വ്യക്​തത വന്നിട്ടില്ല. രോഗബാധിതനായ പൂച്ചക്കൊപ്പം ദു:ഖിതനായി കഴിയുകയാണ്​ ഇപ്പോൾ ഇമിറാത്തി യുവാവ്​.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (9 minutes ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (13 minutes ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (20 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (31 minutes ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (33 minutes ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (49 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (1 hour ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (2 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (9 hours ago)

Malayali Vartha Recommends