Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദിയുടെ മാറ്റത്തിനൊപ്പം സ്ത്രീകളും... സൗദി വനിതകള്‍ ഡ്രൈവിംഗ് സീറ്റിലേക്ക്, സുരക്ഷിത ഡ്രൈവിംഗ് ഉറപ്പാക്കുന്നതിനായി ബോധവത്ക്കരണ ക്ലാസുകളും ശില്പശാലകളും

24 JUNE 2018 08:55 AM IST
മലയാളി വാര്‍ത്ത

സൗദി വനിതകള്‍ക്കായി ചരിത്രം വഴിമാറുന്നു.ഇന്നു മുതല്‍ സൗദി വനിതകള്‍ െ്രെഡവിംഗ് സീറ്റിലേക്ക് കടന്നിരിക്കുകയാണ്. 'വനിതാ െ്രെഡവിംഗ് ദിന'മായി രാജ്യം ആഘോഷമായിത്തന്നെ വനിതകളെ വാഹനവുമായി നിരത്തിലേക്ക് രണ്ടുകൈയും നീട്ടി ക്ഷണിക്കുന്നു. സൗദിയിലാദ്യമായി വനിതാ െ്രെഡവിംഗ് നിയമവിധേയമായി. നിരവധി സ്ത്രീകളാണ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ സൗദി െ്രെഡവിംഗ് ലൈസന്‍സെടുത്തത്.
അന്താരാഷ്ട്ര ലൈസന്‍സ് കൈവശമുള്ളവര്‍ അത് സൗദി ലൈസന്‍സാക്കി മാറ്റി. വലിയ സ്വാതന്ത്ര്യമാണ് ഇതിലൂടെ തങ്ങള്‍ക്ക് ലഭിക്കുന്നതെന്നാണ് സൗദി വനിതകളുടെ പൊതു അഭിപ്രായം. സ്വദേശികളും വിദേശികളുമായ അരലക്ഷത്തോളം സ്ത്രീകള്‍ ഇതിനകം ഡ്രൈവിംഗ് ലൈസന്‍സ് കഴിഞ്ഞ വര്‍ഷമാണ് ഇത് സംബന്ധിച്ച രാജ വിജ്ഞാപനം ഭരണാധികാരി സല്‍മാന് രാജാവ് പുറത്തുവിട്ടത്. ഏറെക്കാലമായി വനിതകള്‍ ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നെങ്കിലും ഇത് നടപ്പിലാക്കിയിരുന്നില്ല.

ഒടുവില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കിരീടവകാശിയായി വന്നതോടെ വനിതാ െ്രെഡവിംഗിനെതിരായ നിരോധനം എടുത്തുകളയാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ന് വനിതകള്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങുമ്പോള്‍ അവരെ വരവേല്‍ക്കാനും ആവശ്യമായ സുരക്ഷ പ്രദാനം ചെയ്യാനും രാജ്യത്തെ മുഴുവന്‍ സുരക്ഷാ സംവിധാനങ്ങളും സജ്ജമായിക്കഴിഞ്ഞു.

വാഹനാപകടങ്ങള്‍ക്കു പേരു കേട്ട സൗദിയില്‍ സ്ത്രീകള്‍ വളയം പിടിക്കാനെത്തുന്നതോടെ സുരക്ഷിത ഡ്രൈവിംഗ് സാധ്യമാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. അതേസമയം, ഗതാഗത നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട ശിക്ഷകളില്‍ വനിതകള്‍ക്ക് ഇളവുകള്‍ ലഭിക്കില്ലെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
നിയമം ലംഘിക്കുന്ന വനിതാ െ്രെഡവര്‍മാര്‍ക്ക് എതിരെ നിലവിലെ ട്രാഫിക് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യും. വനിതകള്‍ വാഹനമോടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ട്രാഫിക് അപകടങ്ങള്‍ കൈകാര്യം ചെയ്യാന്‍ പരിശീലനം പൂര്‍ത്തിയാക്കി 40 വനിതകള്‍ ഉള്‍പ്പെടുന്ന പ്രഥമ ബാച്ച് പുറത്തിറങ്ങിയിട്ടുണ്ട്.

പെണ്‍കുട്ടികളുടെ സ്‌കൂള്‍ ബസുകള്‍, അധ്യാപികമാരുടെ വാഹനങ്ങള്‍, വനിതാ ടാക്‌സികള്‍ തുടങ്ങിയ പൊതുവാഹനങ്ങളും സ്ത്രീകള്‍ക്ക് ഓടിക്കാം. കാര്‍ റെന്റല്‍ സര്‍വീസുകളും നടത്താം. ഇതോടെ ഒട്ടേറെ സ്ത്രീകള്‍ക്കായി പുതിയ തൊഴില്‍മേഖലകളും തുറക്കുകയാണ്.

സുരക്ഷിത െ്രെഡവിംഗ് ഉറപ്പാക്കുന്നതിനായി സ്ത്രീകള്‍ക്കുവേണ്ടി ബോധവല്‍കരണ ക്ലാസുകളും ശില്‍പശാലകളും പുരോഗമിക്കുന്നതായും അധികൃതര്‍ അറിയിച്ചു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (9 minutes ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (13 minutes ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (20 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (31 minutes ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (33 minutes ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (49 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (1 hour ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (2 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (9 hours ago)

Malayali Vartha Recommends