Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിദഗ്ദ്ധ പരിശീലനത്തിനായി സൗദി സൈനിക കേഡറ്റുകള്‍ ഇന്ത്യയിലേക്ക്....

27 JUNE 2018 12:01 PM IST
മലയാളി വാര്‍ത്ത

സൗദി സൈനിക കേഡറ്റുകള്‍ വിദഗ്ധ പരിശീലനത്തിനായി ഇന്ത്യയിലേക്ക്. മഹാരാഷ്ട്രയിലെ പൂനെയിലുള്ള നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലേക്കാണ് (എന്‍.ഡി.എ) വിദഗ്ധ പരിശീലനത്തിനായി സൗദി സംഘം എത്തുന്നത്. നിലവില്‍ കര, വ്യോമ, നാവിക വിഭാഗങ്ങളിലെ കേഡറ്റുകള്‍ക്ക് പൊതുവായി സൈനിക പരിശീലനം നല്‍കുന്ന കേന്ദ്രമാണ് നാഷണല്‍ ഡിഫന്‍സ് അക്കാദമി. മൂന്നു വര്‍ഷത്തെ സൈനിക പരിശീലനത്തിനായാണ് സൗദി കേഡറ്റുകള്‍ ഡിഫന്‍സ് അക്കാദമിയിലേക്ക് വരുന്നത്.

ഭാഷാ പരിശീലനം, നേതൃത്വ പാടവം, ശാരീരികവും മാനസികവുമായ കരുത്ത് തുടങ്ങിയ മേഖലകളിലാണ് പരിശീലനം നല്‍കുക. റോയല്‍ സൗദി ലാന്റ് ഫോഴ്‌സിലെ ശയ ജബ്ബാര്‍ അല്‍ഗാംദി, ഇസ്സാം അല്‍ ഉതൈബി, ഫഹദ് അല്‍ ഖഹ്ത്താനി, നവാഫ് അല്‍ ശഹ്‌റാനി, യാസിര്‍ അല്‍ ഫര്‍ഹാന്‍ എന്നീ അഞ്ചംഗ സൗദി സംഘമാണ് ഇന്ത്യയിലേക്ക് തിരിക്കുന്നത്. ഇവര്‍ക്ക് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ അഹ്മദ് ജാവേദ് സ്വീകരണം നല്‍കി.

ഇത് രണ്ടാം തവണയാണ് സൗദി കേഡറ്റ് സംഘം പരിശീലനത്തിനായി ഇന്ത്യയിലേക്ക് എത്തുന്നത്. ആദ്യഘട്ടത്തിലെ അഞ്ചംഗ സംഘം പരിശീലനത്തിന്റെ അവസാന ഘട്ടത്തിലാണ്. ഇന്ത്യയിലെ പരിശീലനം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുമെന്ന് സംഘത്തെ ആശീര്‍വദിച്ച് അംബാസഡര്‍ അഹ്മദ് ജാവേദ് പറഞ്ഞു.
ഇന്നത്തെ സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ 2014ലെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഒപ്പുവച്ച പ്രതിരോധ സഹകരണ കരാറിന്റെ അടിസ്ഥാനത്തിലാണ് കേഡറ്റുകള്‍ക്കുള്ള പരിശീലനമെന്ന് അംബാസഡര്‍ പറഞ്ഞു.

അന്ന് സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരേധ മന്ത്രിയുമായിരുന്നു സല്‍മാന്‍ രാജാവ്. സൈനിക വിവരങ്ങളും സൈനിക വിദ്യാഭ്യാസവും പരസ്പരം കൈമാറാന്‍ അന്നത്തെ സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (11 minutes ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (15 minutes ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (22 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (33 minutes ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (35 minutes ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (51 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (1 hour ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (2 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (9 hours ago)

Malayali Vartha Recommends