യു എ ഇയിലെ ഫ്ളാറ്റിൽ വന്‍ തീപിടിത്തം; അഗ്നിശമന സേനാംഗങ്ങളുടെ സമയോചിത ഇടപെടാൻ തുണച്ചത് അൻപതോളം പേരുടെ വിലപ്പെട്ട ജീവൻ
യു എ ഇ : ഉമ്മു അല്ഖ്വയിനിലെ വ്യവസായ മേഖലയിലെ ഫ്ളാറ്റില്‍ വന്‍ തീപിടിത്തമുണ്ടായതായി റിപ്പോർട്ടുകൾ. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലാണ് വന്‍ തീപിടിത്തം ഉണ്ടായത്. വന്‍ പൊട്ടിത്തെറി ശബ്ദത്തെ തുടര്‍ന്ന് തീ ആളി പ്പടരുകയായിരുന്നു. ഇതിനിടെ തീയിലകപ്പെട്ട അൻപതോളം പേരെയാണ് അഗ്നശമന സേനാംഗങ്ങള്‍ രക്ഷപ്പെടുത്തിയത്.
തീപിടിത്തം ഉണ്ടായ ഉടന്‍ തന്നെ പ്രദേശത്തെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി പാര്‍പ്പിച്ചു. കനത്ത ചൂടിനെ തുടര്‍ന്ന് തീ എളുപ്പത്തില്‍ പടര്‍ന്നു പിടിയ്ക്കുമെന്ന സാധ്യത കണക്കിലെടുത്താണ് ജനങ്ങളെ മാറ്റിയത്. അഗ്നിശമന സേനാംഗങ്ങളുടെ ഉചിതമായ ഇടപെടലിനെ തുടര്‍ന്ന് ആളപായം ഒഴിവായി.
https://www.facebook.com/Malayalivartha