Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദിയിൽ വനിതകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനങ്ങളുമായി ഭരണകൂടം; വാഹനമോടിക്കാനുള്ള അനുമതിയ്ക്ക് പുറമേ ടാക്‌സി സര്‍വീസ് നടത്താൻ വായ്‌പ്പാ സൗകര്യവും

28 JUNE 2018 08:08 PM IST
മലയാളി വാര്‍ത്ത

റിയാദ്: സൗദി വനിതകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനങ്ങളുമായി ഭരണകൂടം രംഗത്തെത്തിയിരിക്കുകയാണ്. വാഹനമോടിക്കാന്‍ അനുമതി കൊടുത്തതിനു പുറമെ ടാക്‌സി സര്‍വീസ് നടത്തുന്നതിന് ഒന്നര ലക്ഷം റിയാല്‍ വായ്പ അനുവദിച്ചിരിക്കുകയാണ് ഭരണകൂടം.

സാമൂഹിക വികസന ബാങ്കാണ് വായ്പ അനുവദിച്ചിരിക്കുന്നത്. സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് സ്വദേശി വനിതകള്‍ക്കായാണ് ഈ ലഘു വായ്പ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ ലൈസന്‍സ് അനുവദിച്ച പശ്ചാത്തലത്തിലാണ് സ്വദേശി വനിതകള്‍ക്ക് ടാക്‌സി സര്‍വീസ് നടത്തുന്നതിന് വായ്പ അനുവദിക്കുന്നത്. വനിതകള്‍ക്ക് ടാക്‌സി കാറുകള്‍ ഓടിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. സ്വയം സംരംഭകരായി മുന്നോട്ടുവരുന്ന ഡ്രൈവിംഗ് ലൈസന്‍സുളള യുവതികള്‍ക്കാണ് ലഘു വായ്പ അനുവദിക്കുന്നതെന്ന് സാമൂഹിക വികസന ബാങ്ക് അറിയിച്ചു.

ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളായ യൂബര്‍, കരിം തുടങ്ങിയ സ്ഥാപനങ്ങളില്‍ നിരവധി വനിതകള്‍ ജോലി ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളില്‍ ശരാശരി മൂവായിരം റിയാലാണ് വനിതകള്‍ക്ക് ശമ്പളം ലഭിക്കുന്നത്. ടാക്‌സി മേഖലയില്‍ സ്വയം തൊഴില്‍ കണ്ടെത്തിയാല്‍ ഇതിലും മികച്ച വരുമാനം വനിതകള്‍ക്ക് ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ വനിതകള്‍ ടാക്‌സി ഡ്രൈവര്‍മാരാകാന്‍ സന്നദ്ധരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ സൗദി തൊഴില്‍ മേഖലയില്‍ സ്വദേശി വനിതകള്‍ 22 ശതമാണ്. ഇത് 30 ശതമാനമായി ഉയര്‍ത്തുന്നതിന് മിഷന്‍ 2030 ന്റെ ഭാഗമായി വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് സാമൂഹിക വികസന ബാങ്ക് വാഹന വായ്പ എന്ന പദ്ധതി പ്രഖ്യാപിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (10 minutes ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (14 minutes ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (21 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (32 minutes ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (34 minutes ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (50 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (1 hour ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (2 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (9 hours ago)

Malayali Vartha Recommends