ഇസ്തിമാറ പുതുക്കൽ; നിരക്കുകൾ കുത്തനെ ഉയർത്തുന്നു
ദോഹ: വാഹനങ്ങളുടെ രജിസ്ട്രേഷൻ (ഇസ്തിമാറ) പുതുക്കുന്നതിനാവശ്യമായ ഫാഹിസ് സാങ്കേതിക പരിശോധനകള്‍ക്കുള്ള നിരക്കുകളില്‍ കുത്തനെ ഉയർത്തിയതായി റിപ്പോർട്ടുകൾ. ജൂലൈ ഒന്ന് മുതല്‍ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തില്‍ വരും.
പുതുക്കിയ നിരക്കനുസരിച്ച് സാധാരണ സ്വകാര്യ പാസഞ്ചര്‍ കാറുകളുടെ സാങ്കേതിക പരിശോധന ചാര്‍ജ് 150 റിയാല്‍ ആകും. അതേസമയം നിലവില്‍ ഇത് 75 റിയാലാണ്. എല്ലാ ഇനം വാഹനങ്ങളുടെയും നിരക്കുകളില്‍ ഇരട്ടി വര്‍ധനവാണ് വരുന്നത്.
മോട്ടോര്‍ സൈക്കിള്‍ പരിശോധനക്ക് 100 റിയാലാണ് പുതുക്കിയ നിരക്ക്. നിലവില്‍ ഇത് 50 റിയാലായിരുന്നു. പുതുക്കിയ ചാര്‍ജ് സംബന്ധിച്ച് വുഖൂദ് സ്ഥിരീകരിച്ചിട്ടുണ്ട്. വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള സാങ്കേതിക പരിശോധന നടത്തുന്നത് വുഖൂദിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാഹിസ് കേന്ദ്രങ്ങളാണ്. എക്സ്റ്റേണല്‍ ഇന്സ്പെക്ഷന് സാധാരണ സ്വകാര്യ കാറുകള്‍ക്ക് പുതുക്കിയ നിരക്കനുസരിച്ച് 250 റിയാലാണ്.
https://www.facebook.com/Malayalivartha