പ്രവാസികൾ വീണ്ടും ആശങ്കയിലേയ്ക്ക്; കുവൈത്ത് സ്വദേശിവൽക്കരണം പെട്രോളിയം മേഖലയിലേക്കും
പ്രവാസികളെ പ്രതിസന്ധിയിലാക്കി പെട്രോളിയം മേഖലയിലേക്കും കുവൈറ്റ് സ്വദേശിവൽക്കരണം വ്യാപിപ്പിക്കാനൊരുങ്ങുന്നു. പ്രവാസി തൊഴിലാളികളെ ഈ മേഖലയില്‍ നിന്നും മാറ്റി പകരം സ്വദേശികളെ ജോലിക്കെടുക്കാനാണ് തിരുമാനം.
കുവൈറ്റ് ഓയില്‍ ടാങ്കേഴ്സ് കമ്പനി, കുവൈത്ത് ഗള്‍ഫ് ഓയില്‍ കമ്പനി, കുവൈത്ത് ഫോറിന് ഓയില്‍ എക്സ്പ്ലൊറേഷന്‍ കമ്പനി, കുവൈത്ത് ഓയില്‍ കമ്പനി, കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി, കുവൈത്ത് പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രീസ് കമ്പനി തുടങ്ങിയ കമ്പനികളില്‍ നിന്നും പ്രവാസികളായ ജീവനക്കാരെ ഒഴിവാക്കി സ്വദേശികളെ നിയമിക്കുവാനാണ് തീരുമാനം.
പ്രവാസികളുടെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ കണക്കാക്കുന്നതിന് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പദ്ധതിയിലൂടെ സ്വദേശി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുകയാണ് ലക്ഷ്യം എന്നും വകുപ്പുമന്ത്രി മുഹമ്മദ് അല്‍ ജാബ്രി പറഞ്ഞു.
https://www.facebook.com/Malayalivartha