പ്രിന്റ് ചെയ്ത വിസ കോപ്പിയുടെ കാലം കഴിഞ്ഞു; ഇനി ഡിജിറ്റൽ കാലം ;മൊബൈലിൽ വിസ കോപ്പി കാണിച്ച് യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കി കുവൈത്ത്
കുവൈത്ത്: ഇന്റർനെറ്റ് സേവനം ഉപയോഗിച്ച് തങ്ങളുടെ മൊബൈലിലെ വിസയുടെ കോപ്പി നൽകി കുവൈത്തികള്‍ക്ക് ബ്രിട്ടനിലേക്ക് യാത്ര നടത്താനുള്ള സൗകര്യം ജൂലൈ മുതല്‍ പ്രാബല്യത്തിലാകുമെന്ന് റിപ്പോർട്ടുകൾ. കുവൈത്ത് വാര്‍ത്താ ഏജന്‍സിയുമായുള്ള അഭിമുഖത്തില്‍ കുവൈത്തിലെ ബ്രിട്ടീഷ് അംബാസഡര്‍ മൈക്കിള്‍ ഡെഫന്ബോര്ട്ട് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സ്മാര്‍ട്ട് ഫോണ്‍ സ്ക്രീനില്‍ തെളിയുന്ന വിസ കോപ്പി എമിഗ്രേഷനില്‍ കാണിച്ച് യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സൗകര്യമാണ് യാഥാര്‍ഥ്യമാകുന്നത്. ഇതോടെ പ്രിന്റ് ചെയ്ത വിസ കോപ്പിയുടെ ആവശ്യം പിന്നീടുണ്ടാവില്ല.
12ാമത് ബ്രിട്ടീഷ്-കുവൈത്ത് സംയുക്ത സമിതിയുടെ സമാപന സെക്ഷനിലാണ് പുതിയ നടപടികളുടെ പ്രഖ്യാപനമുണ്ടായത്. യാത്രാ നടപടികളില്‍ പരമാവധി ഇളവ് നല്കി കൂടുതല്‍ കുവൈത്തികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളുടെ ഉപരിപഠന-സന്ദര്‍ശന യാത്രകള്‍ക്കും ഇത് ഏറെ സൗകര്യപ്രദമായിരിക്കും.
https://www.facebook.com/Malayalivartha