Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൊട്ടിയതും തേയ്മാനം വന്നതുമായ ടയറുകള്‍ ഉപയോഗിക്കരുത്; യു എ യിൽ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ

29 JUNE 2018 06:50 PM IST
മലയാളി വാര്‍ത്ത

യുഎഇയില്‍ വേനല്‍ക്കാലത്ത് വാഹനങ്ങളിലെ ടയറുകളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് അബുദാബി പൊലീസിലെ ഗതാഗത വിഭാഗം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ടയര്‍പൊട്ടിയുള്ള വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്. യാത്രയ്ക്കു മുന്‍പു ടയറുകളുടെ അവസ്ഥ പരിശോധിച്ച്‌ സഞ്ചാര യോഗ്യമാണെന്ന് ഉറപ്പാക്കണം.

പൊട്ടിയതും തേയ്മാനം വന്നതുമായ ടയറുകള്‍ ഉപയോഗിക്കരുത്. കാലപ്പഴക്കം ചെന്ന ടയറുകള്‍ ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് അബുദാബി പൊലീസിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഖലീഫ മുഹമ്മദ് അല്‍ ഖൈലി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ടയര്‍ പൊട്ടിയുണ്ടായ ഇരുപത്തിയെട്ട് അപകടങ്ങളില്‍ 14 പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. അതിവേഗ പാതകളിലൂടെ മോശം ടയറുകള്‍ ഉപയോഗിച്ച്‌ യാത്ര ചെയ്യുന്നത് വാഹനം മറിഞ്ഞുള്ള അപകടത്തിന് കാരണമാകുമെന്നും ചൂണ്ടിക്കാട്ടുന്നു. വേനല്‍കാലത്ത് യുഎഇയിലുണ്ടാകുന്ന അപകടങ്ങളില്‍ അഞ്ചു ശതമാനവും ടയര്‍ പൊട്ടിയാണെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ നിലവാരമുള്ള ടയറുകള്‍ മാത്രം ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (20 minutes ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (46 minutes ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (1 hour ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (1 hour ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (1 hour ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (1 hour ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (2 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (2 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (3 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (3 hours ago)

Malayali Vartha Recommends