ടുണീഷ്യയില്‍ വനിതാ ചാവേര്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ ഒന്പതു പേര്‍ക്ക് പരിക്ക്

ടുണീഷ്യയില്‍ വനിതാ ചാവേര്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ ഒന്പതു പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ ടുണീസിലാണ് സംഭവമുണ്ടായത്.
ശരീരത്ത് സ്‌ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ വനിതാ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
സമീപ നാളുകളിലുണ്ടായ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ മന്ദഗതിയിലായ ടൂറിസം വ്യവസായം വീണ്ടും സജീവമാകുന്നതിനിടെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.
" f
https://www.facebook.com/Malayalivartha

























