നരേന്ദ്ര മോദി പ്രവര്‍ത്തിക്കുന്ന മനുഷ്യനെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ അഭിനന്ദനം.

നരേന്ദ്ര മോദി പ്രവര്‍ത്തിക്കുന്ന മനുഷ്യനാണെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ അഭിനന്ദനം. മ്യാന്‍മാര്‍ തലസ്ഥാനമായ നയ് പി തൗവില്‍ മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഒബാമയുടെ നല്ല വാക്കുകളെന്ന് വിദേശ കാര്യ മന്ത്രാലയ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ ട്വീറ്റ് ചെയ്തു.
ആസിയാന്‍ ഉച്ചകോടിക്കും കിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ യോഗത്തിനുമായി മ്യാന്‍മാറിലെത്തിയ ലോക നേതാക്കള്‍ക്കായി മ്യാന്‍മാര്‍ പ്രസിഡന്റ് തേയ്ന്‍ സെയിന്‍ നടത്തിയ വിരുന്നിനിടയിലായിരുന്നു ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്.
കഴിഞ്ഞ ആറാഴ്ചയ്ക്കിടെ ഇരു നേതാക്കളും കൂടിക്കാണുന്നത് ഇത് രണ്ടാം തവണയാണ്. അടുത്തിടെ യുഎസ് സന്ദര്‍ശനത്തിനെത്തിയ മോദിക്ക് പ്രസിഡന്റ് ബറാക് ഒബാമ വൈറ്റ് ഹൗസില്‍ സ്വകാര്യ വിരുന്നൊരുക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























