മലയാളി വാര്‍ത്ത.
മിസ് വേള്‍ഡ് മത്സരാര്‍ഥിയെ കാണാനില്ല. മിസ് ഹോണ്ടൂറാസ് മരിയ ജോസ് അല്‍വറാഡോ(19)യെയാണ് കാണാതായത്. ഈയാഴ്ച മിസ് വേള്‍ഡ് മത്സരം തുടങ്ങാനിരിക്കെയാണു സുന്ദരി അപ്രത്യക്ഷയായെന്ന വാര്‍ത്ത പുറത്തുവന്നത്.
സഹോദരി സോഫിയയ്‌ക്കൊപ്പം സുഹൃത്തിന്റെ ജന്മദിന പാര്‍ട്ടിക്കെന്നു പറഞ്ഞാണു മരിയ വീടു വിട്ടത്. സുന്ദരിയെ തട്ടിക്കൊണ്ടു പോയതാണെന്നാണു സംശയം.
സംഭവവുമായി ബന്ധപ്പെട്ട് സോഫിയയുടെ കാമുകന്‍ അടക്കം നാലു പേരെ അറസ്റ്റ് ചെയ്തതായി പോലീസ് മേധാവി ജോസ് സൊയ്‌ലോ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha