ഇസ്ലാമിക് സ്റ്റേറ്റ് ലൈംഗിക അടിമയാക്കിയ പെൺകുട്ടിയെ വീതിച്ചു നല്‍കിയത് 20 പുരുഷന്മാർക്ക്

ലൈംഗിക അടിമയാക്കിയ ഇരുപതുകാരിയെ ഇസ്ലാമിക് സ്റ്റേറ്റ് വീതിച്ചു നല്‍കിയത് 20 പേര്‍ക്ക്. പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ലൈംഗിക അടിമകളാക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കുകയും ആണ്‍കുട്ടികളെ പഠിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ആശയസംഹിതകള്‍ക്ക് അനുസൃതമായാണ് ഇത്.
മാര്‍ച്ച് ഏഴാം തിയതി ബുധനാഴ്ച രാത്രിയിലാണ് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഏഴ് യാസിദികള്‍ സാഹസികമായി രക്ഷപ്പെട്ട് യുഎസ് നിയന്ത്രണത്തിലുള്ള സിറിയന്‍ ഡേമോക്രാറ്റിക് ഫോഴ്സസില്‍ എത്തിയത്. ഇരുപതു വയസുകാരിയായ ഇസ്രയും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. തന്നെ പത്തോളം പുരുഷന്‍മാര്‍ക്ക് ലൈംഗിക അടിമയായി ഐ.എസ്.ഐ.എസ് നല്‍കിയെന്ന് രക്ഷപ്പെട്ടെത്തിയ ഇസ്ര വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha
























