നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി

നെടുമ്പാശേരിയില്‍ ആഢംബര കാറായ മിനി കുപ്പര്‍ ഇടിച്ച് മൂന്ന് പേര്‍ കൊല്ലപ്പെട്ട കേസിലെ പ്രതി സുഹൈല്‍ സജീവ് ജാമ്യാപേക്ഷ നല്‍കി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് സുഹൈല്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. മറ്റന്നാള്‍ ജാമ്യാപേക്ഷ പരിഗണിക്കും. അതേസമയം, കാര്‍ മത്സരയോട്ടം നടത്തിയോ എന്നതില്‍ അടക്കം വ്യക്തത തേടാന്‍ സുഹൈലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. മദ്യം ലഹരിയില്‍ മൂന്ന് പേരെ മിനി കൂപ്പര്‍ ഇടിച്ച് കൊന്ന കേസില്‍ സുഹൈല്‍ സജീവും കൂട്ടാളികളും നിലവില്‍ റിമാന്‍ഡിലാണ്. എറണാകുളം റൂറല്‍ പൊലീസിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സുഹൈല്‍ സജീവും മറ്റ് പ്രതികളായ നിനവും ജോയാലും മദ്യപിച്ചിരുന്നുവെന്നും മദ്യ ലഹരിയിലാണ് സുഹൈല്‍ കാര്‍ ഓടിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കാര്‍ മത്സരയോട്ടം നടത്തിയോ എന്നതിലടക്കം വ്യക്തത തേടണമെന്നും ജാമ്യത്തില്‍ വിട്ടാല്‍ പണവും സ്വാധീനവുമുള്ള പ്രതി കേസ് അട്ടിമറക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. എഫ്‌ഐആറില്‍ പേരില്ല എന്ന വിവാദം അടിസ്ഥാന രഹിതമെന്നും പ്രതിയെ നിയമപ്രകാരം കോടതിയാണ് ബോസ്റ്റല്‍ സ്‌കൂളില്‍ റിമാന്‍ഡ് ചെയ്തതെന്നും പൊലീസ് അറിയിച്ചു. ശക്തമായ നടപടി എടുക്കുമെന്ന് ആഭ്യന്തര മന്ത്രിയും വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























