മക്കളില്ലാത്ത ആദ്യ ഭാര്യ, ഭര്‍ത്താവിന്റെ അനുമതിയോടെ രണ്ടാം ഭാര്യയെകൊണ്ട് കുഞ്ഞുങ്ങളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു

ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയുടെ പിഞ്ചുകുഞ്ഞുങ്ങളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു യുവതി. ഈജിപ്തിലെ കെയ്റോയില്‍ ദമ്പതികള്‍ താമസിച്ച അപാര്‍ട്ട്മെന്റിന്റെ ഉടമസ്ഥയായ ഹലാ അലി എന്ന യുവതി ഒരു ടെലിവിഷന്‍ ഷോയ്ക്കിടെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
രണ്ടാം ഭാര്യയെ കൊണ്ടു തന്നെ ബക്കറ്റില്‍ വെള്ളം നിറപ്പിച്ച ശേഷം പിന്നീട് അതേ വെള്ളത്തിലാണ് കൊല നടത്തിയത്. ക്രൂര കൊലപാതക കഥ പുറത്തു വന്നതോടെ മെട്രോ ഡ്രൈവറായ അഹമ്മദിനെയും രണ്ട് ഭാര്യമാരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
രണ്ടാം ഭാര്യ കുഞ്ഞുങ്ങളെ ബക്കറ്റില്‍ മുക്കിക്കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ അഹമ്മദ് കാമറയില്‍ പകര്‍ത്തിയിരുന്നു. തന്റെ കുഞ്ഞുങ്ങളുടെ മരണത്തെക്കുറിച്ച് രണ്ടാം ഭാര്യ പുറത്ത് പറയാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. രണ്ടാം ഭാര്യയെ അഹമ്മദ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.
2017 ഒക്ടോബര്‍ മുതലാണ്, സംഭവം നടന്ന ഫ്ളാറ്റില്‍ അഹമ്മദ് രണ്ട് ഭാര്യമാരോടൊപ്പം താമസം തുടങ്ങിയത്. 2017-ല്‍, അപാര്‍ട്ട്മെന്റിന്റെ ഉടമസ്ഥയായ ഹലാ അലി ആദ്യമായി കാണുമ്പോള്‍ തന്നെ അഹമ്മദിന്റെ രണ്ടാം ഭാര്യ ഗര്‍ഭിണി ആയിരുന്നുവെന്ന് അവര്‍ പറയുന്നു. വാടക വാങ്ങാന്‍ മാത്രമാണ് അവിടേയ്ക്ക് എത്തിയിരുന്നതെന്നും അന്നൊന്നും ഫ്ളാറ്റില്‍ കുട്ടികള്‍ ഉള്ളതിന്റെ സൂചനകളൊന്നും ഇല്ലായിരുന്നുവെന്നും ഹലാ പറയുന്നു.
ഇതിനിടെ, നവംബറില്‍ വാടക വാങ്ങാന്‍ എത്തിയപ്പോള്‍ യാദൃശ്ചികമായി മുറിയ്ക്കുള്ളില്‍ നില്‍ക്കുന്ന രണ്ടാം ഭാര്യയെ കണ്ടു. ഇവരുടെ തല മൊട്ടയടിച്ചിരുന്നു. കൈകളില്‍ മര്‍ദ്ദനത്തിന്റെ പാടുകളും ഉണ്ടായിരുന്നു. ഇവരുടെ കാഴ്ച ശക്തിയും നഷ്ടമായിരുന്നു. അന്ന് ഇവരോട് സംസാരിക്കാന്‍ കഴിഞ്ഞില്ല.
പിന്നീട് ഫെബ്രുവരിയില്‍ എത്തിയപ്പോള്‍ രണ്ടാം ഭാര്യ തനിയെ കോണിപ്പടിയില്‍ ഇരിക്കുന്നത് കണ്ടാണ് ഹലാ അവിടേയ്ക്ക് എത്തിയത്. അഹമ്മദും ആദ്യ ഭാര്യയും ഈ സമയം ഫാ്ളാറ്റില്‍ നിന്നും താമസം മാറിയിരുന്നു. ഇതറിഞ്ഞ ഹലാ കുട്ടികളെ കുറിച്ച് ചോദിച്ചപ്പോഴാണ് കുട്ടികള്‍ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തിയത്.
ആദ്യ ഭാര്യയ്ക്ക് കുട്ടികള്‍ ഇല്ലായിരുന്നു. ഇക്കാരണത്താല്‍ തന്നെ ഇവര്‍ക്ക് രണ്ടാം ഭാര്യയോട് കടുത്ത അസൂയ ആയിരുന്നു. ഒരു മിനിബസ്സും ഫ്ളാറ്റും വാങ്ങി നല്‍കാമെന്നും ബാങ്കിലേയ്ക്ക് വലിയൊരു തുക നല്‍കാമെന്നും വാഗ്ദാനം ചെയ്താണ് അഹമ്മദിനെക്കൊണ്ട് ആദ്യഭാര്യ കുട്ടികളെ കൊല്ലിച്ചത്.
https://www.facebook.com/Malayalivartha
























