Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...

ഇന്ത്യയുടെ ഉറക്കം കെടുത്തിയ ജയ്‌ഷെ തലവന്‍ മസൂദ് അസ്ഹര്‍ ഇന്ത്യയിലേക്കുള്ള ആദ്യ വരവില്‍ രാജ്യതലസ്ഥാനത്തു വിഹരിച്ചത് ദിവസങ്ങളോളം

15 MARCH 2019 09:18 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ ഉറക്കം കെടുത്തിയ ജയ്‌ഷെ തലവന്‍ മസൂദ് അസ്ഹര്‍ ഇന്ത്യയിലേക്കുള്ള ആദ്യ വരവില്‍ രാജ്യതലസ്ഥാനത്തു വിഹരിച്ചത് ദിവസങ്ങളോളം. ഡല്‍ഹിയിലെ 4 പ്രമുഖ ഹോട്ടലുകളില്‍ താമസിച്ച പാക്ക് ഭീകരന്‍ അന്ന് ബസ്സിലും സൈ്വരവിഹാരം നടത്തി. രണ്ടാഴ്ചയ്ക്കു ശേഷം ശ്രീനഗറില്‍ പിടിയിലായപ്പോള്‍ നടത്തിയ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യങ്ങള്‍. 1994 ജനുവരി 29ന് ധാക്കയില്‍ നിന്ന് ബംഗ്ലദേശ് എയര്‍ലൈന്‍സ് വിമാനത്തിലാണ് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങിയത്.പോര്‍ച്ചുഗീസ് പാസ്‌പോര്‍ട്ട് കണ്ട് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോള്‍ ജന്‍മദേശം ഗുജറാത്ത് ആണെന്നായിരുന്നു മറുപടി. ആ വിശദീകരണത്തില്‍ പുറത്തുകടക്കാനായി. തുടര്‍ന്ന്, ടാക്‌സി ്രൈഡവറാണ് ചാണക്യപുരിയിലെ അശോക ഹോട്ടലില്‍ എത്തിച്ചത്. അന്നു രാത്രി സന്ദര്‍ശകരായി ഭീകരസംഘടനാ ബന്ധമുള്ള 2 പേര്‍ എത്തി. അവരോടൊപ്പം പിറ്റേന്ന് കാറില്‍ യുപിയിലെ ദിയോബന്ദിലെ ദാറുല്‍ഉലൂം മതപഠനകേന്ദ്രം സന്ദര്‍ശിച്ചു.

പിറ്റേന്ന് സഹാരന്‍പുരിലേക്ക്. ഈ യാത്രകളിലൊന്നും യഥാര്‍ഥ പേരോ വിവരങ്ങളോ വെളിപ്പെടുത്തിയില്ല.ജനുവരി 31ന് ഡല്‍ഹിയില്‍ മടങ്ങിയെത്തി. കൊണാട്ട്‌പ്ലേസിനു സമീപത്തെ ഹോട്ടല്‍ ജന്‍പഥില്‍ താമസിച്ചു. ഇതിനടുത്ത ദിവസങ്ങളിലാണ് ബസ്സില്‍ ലക്‌നൗവിലേക്കു പോയത്. ബസ്സില്‍ തന്നെ മടക്കം. കരോള്‍ ബാഗിലെ ഷീഷ് മഹല്‍ ഹോട്ടലിലായിരുന്നു പിന്നെ താമസിച്ചത്. പോര്‍ച്ചുഗീസ് വിലാസവും വലി ആദം ഇസ്സ എന്ന പേരുമാണ് ഇവിടെയെല്ലാം നല്‍കിയത്. ഫെബ്രുവരി 9ന് വിമാനമാര്‍ഗം ശ്രീനഗറിലെത്തി. പിറ്റേന്ന് വഴികാട്ടിയുടെ സഹായത്തോടെ അനന്ത്‌നാഗിലെ മതിഗുണ്ടില്‍ പാക്ക് ഭീകരരുടെ താവളത്തിലെത്തിഇവിടെനിന്നു മടങ്ങുമ്പോള്‍ കാര്‍ കേടായതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയിലായി സഞ്ചാരം. വഴിയില്‍ സൈന്യത്തിന്റെ വാഹനപരിശോധനയില്‍ കുടുങ്ങി. കൂടെയുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാള്‍ വെടിയുതിര്‍ത്തതോടെ സൈന്യവും തിരികെ വെടിവച്ചു. മസൂദും കൂടെയുണ്ടായിരുന്ന അഫ്ഗാനിയും പിടിയിലായി. 1999 ല്‍ കാണ്ഡഹാര്‍ വിമാനറാഞ്ചലിനെ തുടര്‍ന്നാണ് മസൂദിനെ ഇന്ത്യക്കു വിട്ടയയ്‌ക്കേണ്ടിവന്നത്മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തെ ചൈന തടഞ്ഞതിനു പിന്നാലെ ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനം സമൂഹ മാധ്യമങ്ങളില്‍ സജീവം.

രാജ്യത്തു ചൈനീസ് ഉല്‍പന്നങ്ങള്‍ നിരോധിക്കണമെന്ന് യോഗ ഗുരു ബാബ രാംദേവ് ആവശ്യപ്പെട്ടു.ടിക്ടോക് ഉള്‍പ്പെടെ ചൈനീസ് ആപ്ലിക്കേഷനുകള്‍ സ്മാര്‍ട്ട് ഫോണില്‍ നിന്ന് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ ആവശ്യപ്പെട്ടു. അതേ സമയം, ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കുകയെന്നതു പ്രായോഗികമല്ലെന്നും പ്രതികരണങ്ങളുണ്ട്.ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസഹ്‌റിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തിനു നാലാം തവണയും തടയിട്ട ചൈനയുടെ നടപടിക്കെതിരെ യുഎന്‍ രക്ഷാസമിതി അംഗങ്ങള്‍ക്കിടയില്‍ കടുത്ത അമര്‍ഷം. ചൈന ഇതേ നിലപാട് പിന്തുടരുകയാണെങ്കില്‍ മസൂദിനെതിരെ മറ്റു നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് രക്ഷാസമിതിയിലെ നയതന്ത്ര പ്രതിനിധികള്‍ വ്യക്തമാക്കി.അത്തരം സാഹചര്യം ഉണ്ടാകാതിരിക്കുന്നതാവും ഉചിതം. രക്ഷാസമിതിയില്‍ നിക്ഷിപ്തമായ ചുമതല നിര്‍വഹിക്കുന്നതിനെ തടസപ്പെടുത്തുന്ന നീക്കത്തില്‍നിന്ന് ചൈന പിന്മാറണമെന്നും അവര്‍ ആവശ്യപ്പെട്ടു. ദക്ഷിണേഷ്യന്‍ മേഖലയിലെ ഭീകരതയെ ചെറുക്കുക, പ്രാദേശിക സ്ഥിരത ഉറപ്പാക്കുക തുടങ്ങി ചൈന മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങള്‍ തന്നെ അട്ടിമറിക്കുന്ന നടപടിയാണ് അവര്‍ സ്വീകരിക്കുന്നതെന്നും നയതന്ത്രപ്രതിനിധികള്‍ കുറ്റപ്പെടുത്തി.

പാക്കിസ്ഥാന്റെ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകരരെ സംരക്ഷിക്കാന്‍ ചൈനയെ ആശ്രയിക്കുന്ന പാക്ക് ഭരണകൂടത്തിനെതിരെയും വിദേശ നയതന്ത്ര പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു.മസൂദിനെതിരെ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന ഉപരോധങ്ങളെക്കുറിച്ചു പരിശോധിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടാണ് ചൈന അവസാന നിമിഷം രംഗത്തെത്തിയത്. പ്രമേയം അവതരിപ്പിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പു മാത്രമാണ് വീറ്റോ അധികാരമുള്ള ചൈന തടസവാദം ഉന്നയിച്ചതെന്നും നയതന്ത്ര പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിന് ഇടയാക്കിയ പുല്‍വാമ ആക്രമണത്തിനു ശേഷം അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ മൂന്നു സ്ഥിരാംഗങ്ങളാണ് യുഎന്‍ രക്ഷാസമിതിയില്‍ മസൂദിനെതിരെ പ്രമേയം അവതരിപ്പിച്ചത്. നിരവധി രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു.ചൈനയുടെ നിലപാടിനെതിരെ കടുത്ത അതൃപ്തിയാണ് ഇന്ത്യ രേഖപ്പെടുത്തിയത്. ഇന്ത്യക്കാര്‍ക്കെതിരെ ആക്രമണം നടത്തിയ ഭീകരനേതാക്കളെ നിയമത്തിനു മുന്നിലെത്തിക്കാനുള്ള പോരാട്ടം തുടരുമെന്ന് ഇന്ത്യന്‍ അധികൃതര്‍ പറഞ്ഞു. മസൂദിനെതിരായ നീക്കത്തിന് അമേരിക്ക ശക്തമായ പിന്തുണയാണ് നല്‍കിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (13 minutes ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (17 minutes ago)

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...  (30 minutes ago)

തൃശൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന നിലയിൽ  (38 minutes ago)

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (56 minutes ago)

പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ സംസ്ഥാനത്തെ ക്വാറികൾ തുറന്നുപ്രവർത്തിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി  (1 hour ago)

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (1 hour ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (1 hour ago)

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (1 hour ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (2 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (10 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (10 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (10 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (10 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (10 hours ago)

Malayali Vartha Recommends