തോക്ക് നിരോധന നിയമം ശക്തമാക്കി ന്യൂസിലന്‍ഡ് സര്‍ക്കാര്‍... ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം
ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് തോക്ക് നിരോധന നിയമം ന്യൂസിലന്‍ഡ് സര്‍ക്കാര്‍ ശക്തമാക്കി . തോക്ക് കൈവശം വക്കുന്നതിനുള്ള നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കാനാണ് തീരുമാനമായത്. തോക്കുടമകളും വില്‍പ്പനക്കാരും തോക്കിന്റെ ലൈസന്‍സ് അഞ്ച് വര്‍ഷത്തില്‍ പുതുക്കണം, വിദേശികള്‍ക്ക് ന്യൂസിലന്‍ഡില്‍നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ സാധിക്കില്ല, തോക്കിന്റെ സീരിയല്‍ നമ്പര്‍ ലൈസന്‍സ് ഉടമസ്ഥരുമായി ബന്ധിപ്പിക്കണം തുടങ്ങിയ നിബന്ധനകളാണ് നടപ്പാക്കുന്നതെന്ന് പ്രധാനമന്ത്രി ജസീന്ത അര്ഡന് പറഞ്ഞു.
മാര്‍ച്ച് 15ന് െ്രെകസ്റ്റ് ചര്‍ച്ചിലുണ്ടായ ഭീകരാക്രമണത്തില്‍ അന്‍പതോളം പേരാണ് കൊല്ലപ്പെട്ടത്. ആക്രമണം നടന്ന് ആറ് ദിവസത്തിന് ശേഷം പ്രധാനമന്ത്രി രാജ്യത്ത് തോക്കുകള്‍ക്ക് താത്ക്കാലിക നിരോധനമേര്‍പ്പെടുത്തിയിരുന്നു
https://www.facebook.com/Malayalivartha