ഇന്ത്യന്‍ യുവാക്കള്‍ വീട്ടുകാരുടെ അനുഗ്രഹാശിസ്സുകളോടെ അമേരിക്കയില്‍ വിവാഹിതരായി
അമേരിക്കയില്‍ വച്ച് കുടുംബാംഗങ്ങളുടെ ആശിര്‍വാദത്തോടെ ഇന്ത്യന്‍ യുവാക്കള്‍ക്ക് വിവാഹം.
ന്യൂജഴ്സിയില്‍ ജനിച്ച് അവിടെ ഡാന്‍സ് കമ്പനി നടത്തുന്ന അമിത് ഷായും, ആദിത്യ മദിരാജുവും ന്യൂജഴ്സിയില്‍ വച്ച് നടന്ന ചടങ്ങിലാണ് വിവാഹിതരായത്.
2016-ല്‍ ഒരു സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനിടെയാണ് ഇവര്‍ കണ്ടുമുട്ടിയത്. സൗഹൃദം പ്രണയമായി വളരുകയായിരുന്നു. ഇരുവരും 3 വര്‍ഷമായി പ്രണയത്തിലാണ്.
തുടര്‍ന്ന് വിവാഹിതരാകണമെന്ന ആഗ്രഹം ഇരുവരും രക്ഷിതാക്കളോടു പറയുകയായിരുന്നു.
വീട്ടുകാരുടെ പൂര്‍ണ സഹകരണത്തോടെ, ഇന്ത്യന്‍ ചടങ്ങുകള്‍ പ്രകാരം മെഹന്ദി പാര്‍ട്ടി അടക്കമുളള ചടങ്ങുകളോടെയായിരുന്നു വിവാഹം.
ഈ വര്‍ഷം ജനുവരിയില്‍ ഇരുവരും നിയമപരമായി വിവാഹിതരായിരുന്നു. ജൂലൈ 19-നായിരുന്നു തുടര്‍ ആഘോഷങ്ങള്‍.
https://www.facebook.com/Malayalivartha