ഉത്തരകൊറിയ വീണ്ടും രണ്ട് ഹ്രസ്വദൂര മിസൈലുകള്‍ പരീക്ഷിച്ചതായി ദക്ഷിണകൊറിയ
ഉത്തരകൊറിയ വീണ്ടും രണ്ട് ഹ്രസ്വദൂര മിസൈലുകള്‍ പരീക്ഷിച്ചതായി ദക്ഷിണകൊറിയ. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ മിസൈല്‍ പരീക്ഷണമാണ് ഉത്തരകൊറിയ നടത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഉത്തരകൊറിയയുടെ കിഴക്കന്‍ തീരത്താണ് പരീക്ഷണ നടത്തിയതെന്ന് ദക്ഷിണകൊറിയന്‍ അധികൃതര്‍ പറഞ്ഞു.
വെള്ളിയാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 2.59 നും 3.23 നും ഹാംഗിയോംഗ് പ്രവിശ്യയിലെ യോംഗ്ഹംഗില്നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. ജപ്പാന് കടലില്‍ മിസൈല്‍ പതിച്ചു. ദക്ഷിണകൊറിയയും അമേരിക്കയും ഈ മാസം നിശ്ചയിച്ചിരിക്കുന്ന സംയുക്തസൈനികാഭ്യാസം റദ്ദാക്കണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടതാണ്. പ്യാഗ്യാംഗിനെ പ്രകോപന നടപടികള്‍ക്കു പ്രേരിപ്പിക്കുന്നത്. വരുന്ന ദിവസങ്ങളിലും അവര്‍ മിസൈലുകള്‍ പരീക്ഷിച്ചേക്കുമെന്ന് ചില നിരീക്ഷകര്‍ സൂചിപ്പിച്ചു.
https://www.facebook.com/Malayalivartha