യു.എസ് ചൈന വ്യാപാര യുദ്ധം കൂടുതല്‍ ശക്തമാക്കി ചൈനീസ് ഉല്പന്നങ്ങള്ക്ക് അധിക തീരുവ ഏര്‍പ്പെടുത്താനൊരുങ്ങി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്
യു.എസ് ചൈന വ്യാപാര യുദ്ധം കൂടുതല്‍ ശക്തമാക്കി ചൈനീസ് ഉല്പന്നങ്ങള്ക്ക് അധിക തീരുവ ഏര്‍പ്പെടുത്താനൊരുങ്ങി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 30,0000 കോടി ഡോളര്‍ മൂല്യം വരുന്ന ചൈനീസ് ഉല്പന്നങ്ങള്ക്ക് സെപ്തംബര്‍ ഒന്ന് മുതല്‍ 10 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്താനാണ് യു.എസ് തീരുമാനം.
അധിക തീരുവ ഏര്‍പ്പെടുത്താനുള്ള തീരുമാനം പുറത്ത് വന്നതിന് പിന്നാലെ ആഗോള ഓഹരി വിപണികളില്‍ കനത്ത ഇടിവുണ്ടായി.സ്മാര്‍ട്ട്ഫോണ്‍ മുതല്‍ തുണിത്തരങ്ങള്‍ വരെയുള്ള എതാണ്ട് എല്ലാ ചൈനീസ് ഉല്പന്നങ്ങള്ക്കും അധിക തീരുവ ബാധകമാവും.
ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്ങിന് വ്യാപാര യുദ്ധം അവസാനിപ്പിക്കാനായി അമേരിക്കയുമായി കരാറില്‍ ഏര്‍പ്പെടാന്‍ താല്പര്യം ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ നടപടികള്‍ ഒട്ടും വേഗത്തിലല്ലെന്ന് അധിക തീരുവ ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിന് ശേഷം ട്രംപ് പ്രതികരിച്ചു. 250 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ചൈനീസ് ഉല്പന്നങ്ങള്ക്ക് 25 ശതമാനം തീരുവ അമേരിക്ക നേരത്തെ ഏര്‍പ്പെടുത്തിയിരുന്നു. ഈ ഉല്പന്നങ്ങള്ക്ക് 10 ശതമാനം അധിക തീരുവ ബാധകമാവില്ലെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha