പോലീസ് ഉദ്യോഗസഥന്റെ ഉന്നം പിഴച്ചു ; നഷ്ടമായത് ഒരു ജീവൻ
നായയെ വെടിവെച്ച പോലീസ് ഉദ്യോഗസ്ഥൻറെ ഉന്നം പിഴച്ചു . വെടി കൊണ്ടൊരു സ്ത്രീ കൊല്ലപ്പെട്ടു. മാര്‍ഗരിറ്റ വിക്ടോറിയ ബ്രൂക്സ് (30) എന്ന യുവതിയാണ് മരിച്ചത്. ടെക്സസ് പോലീസ് സേനയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണ് കൈ അബദ്ധം പറ്റിയത്. ഷോപ്പിംഗ് പ്ലാസയ്ക്ക് പിന്നില്‍ നില്‍ക്കുകയായിരുന്നു സ്ത്രീ. ആ സമയം ഒരു നായ അപ്രതീക്ഷിതമായി അങ്ങോട്ട് ഓടിയെത്തി. നായ തന്റെ നേരെ ഓടി വരുന്നതായി പോലീസ് ഉദ്യോഗസ്ഥന് തോന്നി. ഉടന്‍ തന്നെ തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു.
കൊല്ലപ്പെട്ട സ്ത്രീയുടേതാണ് നായയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബ്രൂക്സ്സിനെ കാമുകനൊപ്പം കണ്ടിട്ടുണ്ടെന്നും വീടില്ലാത്തവരാണെന്നും. ഇവര്‍ക്ക് ഒരു നായയുണ്ടെന്നും അയൽ വാസികൾ മൊഴി നൽകി. ഫെബ്രുവരിയില്ലാണ് പോലീസ് അക്കാദമിയില്‍ നിന്ന് 25 കാരനായ പോലീസ് ഉദ്യോഗസ്ഥൻ ബിരുദം നേടിയത്. കേസിലകപ്പെട്ട ഉദ്യോഗസ്ഥനെ അഡ്മിനിസ്ട്രേറ്റീവ് അവധിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha