ഭക്ഷണം വാങ്ങിയ ശേഷം കാശ് ദൈവത്തോട് ചോദിച്ചാല്‍ മതി എന്ന് പറഞ്ഞ് മുങ്ങിയ യുവതി പിടിയില്‍
പാഴ്സലായി ഭക്ഷണം വാങ്ങിയ ശേഷം പണം ചോദിച്ചപ്പോള്‍ ന്യമെക്സിക്കന് സംസ്ഥാനക്കാരിയായ ഡെലീല ഫെര്‍ണാണ്ടസ് പറഞ്ഞ മറുപടി പാഴ്സല്‍ നല്കിയ ആള്‍ക്ക് ഒട്ടും പിടിച്ചില്ല. അതുകൊണ്ടെന്താ, ഡെലീലയ്ക്കെതിരെ പെറ്റിക്കേസുമായി!
വിഷയം വിശപ്പു തന്നെ. ഫാസ്റ്റ് ഫുഡ് ശൃംഖലയായ സോണിക്കില്‍ ചെന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു 30-കാരി. ഭക്ഷണ പാഴ്സല്‍ നല്‍കിയതിനു ശേഷം ഇവരോട് പണം ആവശ്യപ്പെട്ടപ്പോള്‍ 'കാശ് ദൈവം തരുമെന്ന്' ആയിരുന്നു മറുപടി. മറ്റെന്തെങ്കിലും പറയുന്നതിനു മുന്‍പേ അവര്‍ ഭക്ഷണപ്പൊതിയും തട്ടിപ്പറിച്ച് അവിടെ നിന്നും സൈക്കിളില്‍ പാഞ്ഞുകഴിഞ്ഞിരുന്നു.
പോലീസ് നടത്തിയ തെരച്ചിലില്‍ സമീപത്തെ പാര്‍ക്കിലിരുന്ന് ആര്‍ത്തിയോടെ ഭക്ഷണം കഴിക്കുന്ന യുവതിയെയാണ് കണ്ടെത്തിയത്. ചെയ്തത് തെറ്റാണെന്ന് അറിയാമെന്നും എന്നാല്‍ വിശപ്പ് സഹിക്കാതായപ്പോള്‍ ചെയ്തുപോയതാണെന്നും അപേക്ഷിച്ചു.
ഇവര്‍ക്കെതിരെ മോഷണക്കുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും പെറ്റിക്കേസായി ഒഴിവാക്കാനാണ് സാധ്യതയെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha