കുപ്രസിദ്ധ കുറ്റവാളി മകളുടെ വേഷം ധരിച്ച് ജയില്‍ ചാടാന്‍ ശ്രമിച്ചു പിടിയിലായി
ബ്രസീലിലെ റിയോ ഡി ഷാനെയ്റോയിലെ ജയിലില്‍ നിന്നും മകളുടെ വേഷം ധരിച്ച് ജയില്‍ ചാടാന്‍ ശ്രമിച്ച കുപ്രസിദ്ധ കുറ്റവാളിയെ പോലീസ് പിടികൂടി.
ക്ലോവിനൊ ഡി സാല്വ എന്നയാളാണ് 19-വയസുകാരിയായ മകളുടെ വേഷം ധരിച്ച് രക്ഷപെടാന്‍ ശ്രമിച്ചത്. ഇദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ മകള്‍ ജയിലില്‍ എത്തിയിരുന്നു. ഇതിനു ശേഷം വിഗ്ഗും റബ്ബര്‍ മാസ്കും ടിഷര്‍ട്ടും ധരിച്ച ഡി സാല്വ ജയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു.
ക്ലോവിനോയുടെ മുഖത്തെ പരിഭ്രാന്തി കണ്ട ജയില്‍ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ അദ്ദേഹം വീണ്ടും പിടിയിലാകുകയായിരുന്നു. മകളെ ജയിലില്‍ വിട്ട ശേഷം മുങ്ങാനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. ഈ ജയില്‍ ചാട്ട ശ്രമത്തില്‍ മകള്‍ക്കും പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണ് അധികൃതരിപ്പോള്‍.
ക്ലോവിനൊ വിഗ്ഗും മാസ്ക്കും നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ബ്രസീലിലെ ഏറ്റവും ശക്തമായ ക്രമിനല്‍ സംഘം റെഡ് കമാന്‍ഡിലെ അംഗമാണ് ക്ലോവിനൊ. അതിസുരക്ഷയുള്ള മറ്റൊരു ജയിലിലേക്ക് അദ്ദേഹത്തെ മറ്റിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha