താന്‍ ലൈംഗിക ബന്ധം പുലര്‍ത്തിയിട്ടുണ്ടെന്ന് ക്ലിന്റന് അംഗീകരിച്ച മോണിക്ക ലെവിന്‍സ്കിയുടെ കഥ ടിവി പരമ്പരയാകുന്നു, മോണിക്ക ലെവിന്‍സ്കി സഹനിര്‍മ്മാതാവ്
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ പ്രസിഡന്റ് സ്ഥാനം തെറിക്കുന്ന സ്ഥിതി വരെ എത്തിച്ച, മോണിക്ക ലെവിന്‍സ്കി എന്ന ഇന്റേണും ആയുണ്ടായിരുന്ന വഴിവിട്ട ലൈംഗിക ബന്ധത്തിന്റെ കഥ ടിവി സീരീസ് ആകുന്നു. മോണിക്ക ലെവിന്‍സ്കി തന്നെയാണ് ഈ ലൈംഗിക പീഡനം പരമ്പരയാക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. പരമ്പരയുടെ നിര്‍മ്മാതാക്കളിലൊരാളാണ് മോണിക്ക ലെവിന്‍സ്കി. ' ഇമ്പീച്മെന്റ് : അമേരിക്കന്‍ ക്രൈം സ്റ്റോറി' എന്ന പേരിലാണ് സീരീസ് എത്തുക.
1997ലായിരുന്നു വൈറ്റ് ഹൗസ് മുന്‍ ഇന്റേണ്‍ ആയിരുന്ന മോണിക്ക ലെവിന്‍സ്കിയുമായി തന്നേക്കാള്‍ 27 വയസ് കൂടുതല്‍ ് പ്രായമുള്ള അന്നത്തെ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റന് വഴിവിട്ട ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നെന്നാണ് ആരോപണം ഉയര്‍ന്നത്. ആരോപണം ആദ്യം നിഷേധിച്ച ക്ലിന്റന് 1998 ജനുവരിയില്‍ ഇത് അംഗീകരിക്കുകയായിരുന്നു.
പീഡനം അംഗീകരിച്ചതോടെ ക്ലിന്റന് ഇംപീച്ച് ചെയ്യപ്പെടും എന്ന ഘട്ടത്തിലേയ്ക്ക് വരെ കാര്യങ്ങളെത്തി. ഇരുവരും തമ്മിലുള്ള ബന്ധം പരസ്പര സമ്മത പ്രകാരമായിരുന്നെങ്കിലും തന്നേക്കാള്‍ 27 വയസ് മുതിര്‍ന്നയാളായ ക്ലിന്റന് തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു എന്നാണ് പിന്നീട് 2014-ല്‍ മോണിക്ക ലെവിന്‍സ്കി വെളിപ്പെടുത്തിയത്.
പരമ്പരയില്‍ റയാന് മര്‍ഫി ആയിരിക്കും ബില്‍ ക്ലിന്റനെ അവതരിപ്പിക്കുന്നത്. അതേസമയം ബുക്ക്സ്മാര്‍ട്ടിലൂടെ ശ്രദ്ധേയയായ ബിയാനി ഫെല്‍ഡ്സ്റ്റീന്‍ ആണ് മോണിക്ക ലെവിന്‍സ്കിയെ അവതരിപ്പിക്കുക.
https://www.facebook.com/Malayalivartha