2029 ൽ ഭൂമിയിൽ അത് സംഭവിക്കും! മുന്നറിയിപ്പുമായി സ്പേസ് എക്സ് മേധാവി

2029 ഏപ്രിൽ 13 ഭീമൻ ഛിന്നഗ്രഹം ഭൂമിയെ കടന്നുപോകും. അതിന്റെ ആഘാതം മറികടക്കാൻ ഭൂമിക്ക് സാധിക്കില്ല. മുന്നറിയിപ്പുമായി സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക്. ഛിന്നഗ്രഹം ഭൂമിക്കും മനുഷ്യരാശിക്കും ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് അദ്ദേഹം നൽകിയിരിക്കുന്നത്. സ്പേഅഫോസിസ് എന്ന രാക്ഷസ ഛിന്നഗ്രഹം ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 31000 കിലോമീറ്റര്‍ മുകളിലൂടെയാണ് പോകുന്നത്. പൂര്‍ണ്ണചന്ദ്രനേക്കാള്‍ വലിപ്പത്തില്‍ ഉള്ള ഈ രാക്ഷസ ഛിന്നഗ്രഹം നക്ഷത്രത്തേക്കാള്‍ പ്രഭയോടെ കാണാന്‍ സാധിക്കുമെന്നും ഇലോണ്‍ മസ്ക് പറഞ്ഞു. പത്ത് വർഷങ്ങൾക്ക് ശേഷമാണ് രാക്ഷസഛിന്നഗ്രഹത്തിന്‍റെ വരവ്. ശാസ്ത്രജ്ഞര്‍ ഗവേഷണം ആരംഭിച്ചു കഴിഞ്ഞു. ഓസ്ട്രേലിയയുടെ കിഴക്കന്‍ മേഖലകളിലാവും ഈ രാക്ഷസ ഛിന്നഗ്രഹത്തെ നഗ്നനേത്രങ്ങള്‍ക്കൊണ്ട് ആദ്യം ദൃശ്യമാവുകയെന്നാണ് കരുതുന്നത്.
എന്നാല്‍ ഇലോണ്‍ മസ്ക് ആശങ്കപ്പെടുന്നത് പോലെയുള്ള സാഹചര്യമുണ്ടാവില്ലെന്നാണ് നാസയുടെ വിശദീകരണം. ഭൂമിയുടെ അടുത്തെത്തുമ്പോഴേയ്ക്കും ഛിന്നഗ്രഹത്തിന്‍റെ പ്രഭാവം കുറയുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ മണ്ണിടിച്ചില്‍ പോലുള്ള പ്രതിഭാസങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതകള്‍ തള്ളാനാവില്ലെന്ന് നിരീക്ഷിക്കുന്ന ശാസ്ത്രജ്ഞരും ഉണ്ട്. ശാസ്ത്ര ലോകത്തിന് അസുലഭ അവസരമായിരിക്കും രാക്ഷസ ഛിന്നഗ്രഹത്തിന്‍റെ വരവെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഒപ്റ്റിക്കൽ, റഡാർ ദൂരദർശിനികൾ ഉപയോഗിച്ച് ഛിന്നഗ്രഹം നിരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് ശാസ്ത്ര ലോകം. 1100 അടി വലിപ്പമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. 5മുതല്‍ 10 അടി വിസ്താരമുള്ള ഛിന്നഗ്രഹങ്ങളെ ശാസ്ത്രലോകം തിരിച്ചറിഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha