ബെയ്ലു കൊടുങ്കാറ്റില്‍ ചൈനയില്‍ വന്‍തോതില്‍ മണ്ണിടിച്ചില്‍...
ബെയ്ലു കൊടുങ്കാറ്റില്‍ ചൈനയില്‍ വന്‍തോതില്‍ മണ്ണിടിച്ചില്‍... ബെയ്ലു കൊടുങ്കാറ്റില്‍ ചൈനയില്‍ വന്‍തോതില്‍ മണ്ണിടിച്ചില്‍. ചൈനയിലെ ഫുജിയാനിലാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയ അറിയിച്ചു. കൊടുങ്കാറ്റിന് മുന്നോടിയായി 14,000 പേരെ മാറ്റിതാമസിപ്പിക്കുകയും 10,000 കപ്പലുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
149 കടല്‍ തീരങ്ങളിലുള്ള 1318 നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താല്കാലികമായി നിര്‍ത്തിവെച്ചിരുന്നു. കൊടുങ്കാറ്റിനെ തുടര്‍ന്ന് കനത്ത മഴ കണക്കിലെടുത്ത് തെക്കന്‍ ചൈനയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ബെയ് ലു കൊടുങ്കാറ്റില്‍ തായ് വാനില്‍ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 350 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha