ഹോങ്കോംഗില്‍ ജനാധിപത്യാവകാശങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരത്തിന് നേരെ പോലീസിന്റെ കണ്ണീര്‍വാതക പ്രയോഗം
ഹോങ്കോംഗില്‍ ജനാധിപത്യാവകാശങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരത്തിന് നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ കല്ലേറ് നടത്തിയതോടെയാണ് പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചത്. ചൈനയുമായുള്ള കുറ്റവാളിക്കൈമാറ്റ ബില്ലിനെതിരേയാണു ജനാധിപത്യവാദികള്‍ സമരം തുടങ്ങിയത്.
ബില്ല് നടപ്പാക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടും കൂടുതല്‍ അവകാശങ്ങള്‍ക്കായി സമരം തുടരുകയായിരുന്നു.ഇതിന്റെ ഭാഗമായി പ്രക്ഷോഭകര്‍ കഴിഞ്ഞദിവസം 45 കിലോമീറ്റര്‍ മനുഷ്യച്ചങ്ങല തീര്‍ത്തിരുന്നു.
"
https://www.facebook.com/Malayalivartha