അഗ്നിവിഴുങ്ങിയ ആമസോൺ മഴക്കാടുകളെ രക്ഷിക്കാൻ 35 കോടി രൂപ നൽകാൻ തയ്യാറായി ഹോളിവുഡ് താരം ലിയനാര്‍ഡോ ഡിക്കാപ്രിയോയുടെ നേതൃത്വത്തിലുള്ള സംഘടന

ആമസോണ്‍ മഴക്കാടുകളെയാകെ വിഴുങ്ങുന്ന കാട്ടുതീയെ കുറിച്ച് പുറംലോകത്തെ അറിയിച്ച വ്യക്തികളില്‍ ഒരാളായിരുന്നു നടനും പരിസ്ഥിതി സംരക്ഷകനുമായ ലിയാനാര്‍ഡോ ഡികാപ്രിയോ. ഇപ്പോഴിതാ കാട്ടുതീ ഇനിയും കെട്ടടങ്ങാത്ത സാഹചര്യത്തില്‍ ആമസോണ്‍ മഴക്കാടുകളെ തീയില്‍ നിന്നും രക്ഷിക്കാന്‍ 35 കോടി രൂപ നല്‍കുമെന്ന് ലിയനാര്‍ഡോ ഡിക്കാപ്രിയോ അറിയിച്ചു. താരത്തിന്റെ നേതൃത്വത്തിലുള്ള എര്‍ത്ത് അയലന്‍സ് എന്ന സംഘടനയാണ് പണം നല്‍കുക. തീയണക്കാന്‍ ശ്രമിക്കുന്ന അഞ്ച് പ്രാദേശിക സംഘടനകള്‍ക്കാണ് ധനസഹായം നല്‍കുന്നത്. സംഘടനയുടെ വെബ്‌സൈറ്റിലെ കണക്കുകള്‍ പ്രകാരം 72,000 തീപിടുത്തങ്ങളാണ് ഈ വര്‍ഷം ആമസോണില്‍ ഉണ്ടായിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 40,000 ലധികം തീപിടുത്തങ്ങളാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. ആമസോണ്‍ കാടുകളിലെ തീപിടുത്തത്തെക്കുറിച്ച് ലിയനാര്‍ഡോ ഡിക്കാപ്രിയോ നേരത്തെയും പ്രതികരിച്ചിരുന്നു. തീപിടുത്തത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ട് ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു ഡിക്കാപ്രിയോയുടെ പ്രിതികരണം. 'ഭൂമിയിലെ ഏറ്റവും വലിയ മഴക്കാടുകള്‍, ഭൂമിയിലെ ജീവജാലങ്ങള്‍ക്കു വേണ്ട ജീവവായുവിന്റെ 20 ശതമാനം പുറത്തുവിടുന്ന മേഖല, ലോകത്തിന്റെ ശ്വാസകോശമെന്ന് വിശേഷിപ്പിക്കാവുന്നയിടം, കഴിത്ത 16 ദിവസമായി അത് കത്തിയമരുകയാണ്. അക്ഷരാര്‍ഥത്തില്‍ ഒറ്റ മാധ്യമം പോലും അതേക്കുറിച്ച് മിണ്ടുന്നില്ല, എന്തുകൊണ്ട്'? ഡികാപ്രിയോ കുറിച്ചു.
സാധാരണഗതിയില്‍ തണുത്തതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥയാണ് ആമസോണ്‍ മഴക്കാടുകളിലേത്. എന്നാല്‍ ജൂലൈ ആഗസ്ത് മാസങ്ങളില്‍ കാടുകള്‍ വരളുന്നതും കാട്ടുതീയുണ്ടാകുന്നതും സാധാരണമാണ്. എന്നിരുന്നാലും കൂടുതലും മനുഷ്യര്‍ നിമിത്തമുണ്ടാകുന്ന കാട്ടുതീയാണ് ആമസോണ്‍ കാടുകളെ നശിപ്പിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha